1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2012

കേരളോത്സവം എന്നു പേരിട്ടിരിക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിക്കുന്നു. കേംബ്രിഡ്ജ് മലയാളികളുടെ ഒരുമയുടേയും സ്േനഹത്തിന്റെയും പൂവിളികള്‍ ഉണര്‍ത്തി ആഗസ്റ് 29ന് രാവിലെ പത്ത് മണിമുതല്‍ ആര്‍ബറി കമ}ണിറ്റി ഹാളില്‍ വെച്ച് വിശിഷ്ടാതിഥികളായി സിറ്റി മേയര്‍ ഷീല സ്റുവര്‍ട്ടിന്റെയും വൈ. മോണ്‍ യൂജിന്‍ ഹാര്‍ക്കിനെസിന്റേയും മിസ്സ്. കേരള യൂറോപ്പ് റീമാ മാത}വിന്റെയും മറ്റ് സിറ്റി കൌണ്‍സില്‍ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഭദ്രദ്വീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തിരിതെളിയും.

വിശിഷ്ടാഥികളെയും കൊണ്ടുള്ള സാംസ്കാരിഘോഷയാത്ര പുലികളി, വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ബെഡ്ഫോര്‍ഡ് ടീമിന്റെ ചെണ്ടമേളം, വടംവലി, ക്ളാസിക്, സിനിമാറ്റിക് ഡാന്‍സ്, വെല്‍ക്കം സ്കിറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കുകയാണ്. കൂടാതെ ഗോകുല്‍, ശരത്, സൌമ്യ നയിക്കുന്ന പ്രളയി ഓര്‍ക്കസ്ര്ട ലണ്ടന്റെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ കൊഴുപ്പേകും. തുടര്‍ന്ന് വിഭവസമൃദ്ധവും പ്രശസ്തവുമായ ബെന്നി സ്റീവനേജിന്റെ ഓണസദ്യ. ഈ ഓണാഘോഷ പരിപാടിയുടെ ലൈറ്റും സൌണ്ടും ഒരുക്കിയിരിക്കുന്നത് ബോണി ഫേസ്, കേംബ്രിഡ്ജാണ്.

ഈ ആഘോഷ പരിപാടിയുടെ സുഗമമായ വിജയത്തിനു പിന്നില്‍ റോബിന്‍ ആന്റണി, ജിജോ ജോര്‍ജ്, ജോര്‍ജ് പൈലി, സിസിച്ചന്‍ ടെസി. ബെന്നി, ദീപുമാത|, ഡെന്നി എന്നിവര്‍ അടങ്ങുന്ന ഒരു ഓണാഘോഷ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

റോബിന്‍ ആന്റണി 07930550343
ജിജോ ജോര്‍ജ് 07403458942

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.