കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി. ആര്‍ബറി കമ്യൂണിറ്റി സെന്ററില്‍ വച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച്. ചെണ്ടമേളവും പുലിക്കളിയും താലപ്പോളിയുമായി നടന്ന ഓണാഘോഷ യാത്രയില്‍ മാവേലി മന്നനെയും മറ്റു വിശിഷ്ടാഥിതികളെയും കളഭം ചാര്‍ത്തി സ്വീകരിച്ചു.
തുടര്‍ന്ന് കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീമാന്‍ പ്രിന്‍സ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേംബ്രിഡ്‌ജ് മേയര്‍ ഇയാന്‍ നിമ്മോ സ്മിത്ത്, ഡോ: സി.ജെ മാത്യു, ചെരിഹിണ്ടന്‍ പള്ളി വികാരി മോണ്‍. യൂജിന്‍ ഹാര്‍ക്കനെസ്, യുക്മ സെക്രട്ടറി എബ്രഹാം ലൂക്കോസ് എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. സമ്മേളനത്തിന് അസോസിയേഷന്‍ സെക്രട്ടറി ഡോ: റോബിന്‍ ആന്റണി സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ ജോര്‍ജി എബ്രഹാം നന്ദിയും പറഞ്ഞു. ആര്‍ട്സ് ക്ലബ് സെക്രട്ടറി ശ്രീമതി ഉഷാക്രിഷ്ണന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരക്കളി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും, പ്രശസ്ത മജീഷ്യന്‍ ബിനു അവതരിപ്പിച്ച മാജിക് ഷോയും നടന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി. പ്രശസ്ത ഗാനമേള ട്രൂപ്പായ യുകെ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. മുതിര്‍ന്നവരും കുട്ടികളുമായി ഏകദേശം നാനൂറോളം പേര്‍ പങ്കെടുത്ത ആഘോഷ പരിപാടികള്‍ സംമാനടാനതോറെ വൈകീട്ട് 6.30 ന് സമാപിച്ചു.
അസോസിയേഷന്‍ ട്രഷറര്‍ ബിനു നാരായണന്‍ , ജീജോ ജോര്‍ജ്, ജിജി സ്റ്റീഫന്‍, സജി വര്‍ഗീസ്, ഷൈജു ജോസഫ്, ആന്റണി ജോര്‍ജ്, സാം എബ്രഹാം, ടെസി ചെറിയാന്‍ , റോയി ജോര്‍ജ്, പ്രകാശ് സുന്ദരം, സിജു ഫിലിപ്പ്, ജോസഫ് മാത്യു, ജിജോ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല