1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2021

ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു തുറന്ന സംവാദം we shall overcome പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. മാർച്ച് 28 ഞായറാഴ്ച്ച യുകെ സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 8:30 പിഎം) കൊച്ചിൻ കലാഭവൻ ലണ്ടൻ-WE SHALL OVERCOME പേജിൽ ലൈവ് ആയി ഈ സംവാദം ലഭ്യമാകും.

വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു തുടർ ഭരണം ഉണ്ടാകുമോ ? അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന സർക്കാരിൽ നിന്ന് ജനങ്ങൾ എന്തൊക്കെ പ്രതീക്ഷിക്കുന്നു. സർക്കാർ ഏതൊക്കെ കാര്യങ്ങൾക്ക് മുൻഗണന നൽകണം, പ്രവാസികൾക്കു വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു തുറന്ന വേദി.

കേരളത്തിലെ വിവിധ മുന്നണികളെ പ്രതിനിധികരിച്ചു നേതാക്കൾ പങ്കെടുക്കുന്നു നിങ്ങൾക്കും പ്രതികരിക്കാം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായോ അല്ലാതെയോ ഈ ലൈവ് സംവാദത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ we shall overcome ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

Date: Sunday 28 March
Time: UK @ 4Pm | INDIA @ 8:30pm
please contact :kalabhavanlondon@gmail.com
ലൈവ് ലിങ്ക് : https://www.facebook.com/COCHIN.KALABHAVAN.LONDON/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.