1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

ഈ കോവിഡ് ലോക്‌ഡോൺ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികൾക്കൊണ്ട്, ലോകം മുഴുവനുമുള്ളകലാ പ്രവർത്തകർക്കും ഒപ്പം കലാ ആസ്വാദകർക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നൽകിയ ഒരുപരിപാടിയാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തിൽ സംഗീത പരിപാടികൾക്കാണ് മുൻ‌തൂക്കം നല്കിയതെങ്കിൽ ഇനിയുള്ള പരിപാടികൾസമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

അതിന്റെ തുടക്കം എന്ന നിലയിൽ ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയുംനർത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന “ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ” (ലണ്ടൻ) നവമ്പർപതിനഞ്ചു മുതൽ ആരംഭിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള നർത്തകർക്കും അവർ പരിശീലനംനേടിയ നൃത്ത രൂപം ഈ പ്ലാറ്റ് ഫോമിലൂടെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാം. ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങൾ നർത്തകർക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പംപ്രേക്ഷകരോട് സംവദിക്കാനും കഴിയും.

ലോകത്തിന്റെ ഏതു കോണിലുള്ള നർത്തകർക്കും തങ്ങളുടെകഴിവുകളെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷർക്ക്പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൂടുതൽവിവരങ്ങൾക്ക് കൊച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

Email: Kalabhavanlondon@gmail.com

Facebook page: https://www.facebook.com/We-Shall-Overcome-100390318290703/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.