1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

പ്രത്യേക ലേഖകന്‍

മുന്‍ യു കെ മലയാളിയും പ്രശസ്ത ഇന്ത്യന്‍ ഹൈജംപ് താരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന്‍റെ ഈ മാസത്തെ ലണ്ടന്‍ ഒളിമ്പിക്സ്‌ യാത്ര അനിശ്ചിതത്വത്തില്‍. . . താരത്തിനെതിരെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പോര്‍ട്സ്‌ കൌണ്‍സിലിനും ഒരു പറ്റം യുകെ മലയാളികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണിത്. ഈ പരാതിയുടെ കോപ്പി NRI മലയാളിക്ക് ലഭിച്ചു. ഇന്ത്യന്‍ ഗവര്‍മെന്റുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് ബോബി തന്‍റെ യു കെയിലെ 2003 മുതല്‍ 2009 വരെയുള്ള പഠനകാലത്ത് സ്വന്തമായി ബിസിനസ് നടത്തിയെന്നാണ് പരാതിയിലെ ആക്ഷേപം.

സര്‍ക്കാരിന്റെ ഗ്രാന്‍റ് വാങ്ങി യു കെയില്‍ ഉപരി പഠനത്തിനെത്തിയ ബോബി അലോഷ്യസ്‌ UK Study Advice Limited എന്ന കമ്പനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതായി പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നു.ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക 60 ലക്ഷം രൂപയോളം ഗ്രാന്‍റ് കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു.സര്‍ക്കാര്‍ ഗ്രാന്‍റ് വാങ്ങി ഉപരിപഠനം നടത്തവെ സ്വയം ലാഭം ഉണ്ടാക്കുവാന്‍ വേണ്ടി ബിസിനസ് നടത്തിയത് ക്രിമിനല്‍ കുറ്റം ആണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ ആക്ഷേപം.

എന്നാല്‍ മാധ്യമ പ്രവര്‍ത്തകനായ ബോബിയുടെ ഭര്‍ത്താവ് സ്വന്തം ബിസിനസ് വളര്‍ത്താന്‍ വേണ്ടി കായിക താരത്തിന്‍റെ സല്‍പ്പേര് ദുരുപയോഗിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടനിലെ മലയാളികളെയും സംഘടനകളെയും തമ്മില്‍ തല്ലാന്‍ വേണ്ടി പേന ചലിപ്പിക്കുന്ന ഈ മാന്യദേഹം തന്‍റെ തരികിട ബിസിനസുകള്‍ക്ക് പ്രശസ്തി കിട്ടുവാന്‍ വേണ്ടി ബോബി അലോഷ്യസിന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് ചെയ്യുന്നത്.അടുത്ത കാലത്ത് ഇയാള്‍ തന്നെ നടത്തുന്ന ഒരു ബിനാമി വെബ്സൈറ്റില്‍ മാധ്യമ കുപ്രസിദ്ധിക്ക് വേണ്ടി ബോബിയെയും മാഞ്ചസ്റ്ററിലെ ഒരു മലയാളി റിക്രൂട്ട്മെന്റ്കാരനെയും ചേര്‍ത്ത് ദ്യയാര്‍ത്ഥം വരുന്ന രീതിയില്‍ ലേഖന പരമ്പര വരെ പ്രസിദ്ധീകരിച്ചിരുന്നു.

എന്തായാലും മേല്‍പ്പറഞ്ഞ പരാതി സംബന്ധിച്ച് കേരള സര്‍ക്കാര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.പരാതി സംബന്ധിച്ച് എന്തെങ്കിലും സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ലണ്ടന്‍ ഒളിമ്പിക്സിന് ഇന്ത്യന്‍ സംഘത്തോടൊപ്പം വരാമെന്നുള്ള ബോബിയുടെ മോഹം പൂവണിയില്ല,സ്വന്തം ഭര്‍ത്താവ് കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളുടെ ബലിയാടായി കോടതികള്‍ കയറി ഇറങ്ങേണ്ട ഗതികേടാണ് ഒരു കാലത്ത് ഇന്ത്യയുടെ യശസുയര്‍ത്തിയ ഈ കായിക താരത്തിന്.ബോബിയുടെ എട്ടു വര്‍ഷം പഴക്കമുള്ള ഹൈജംപിലെ ദേശീയ റിക്കാര്‍ഡ്‌ കഴിഞ്ഞ മാസം ഭേദിക്കപ്പെട്ടിരുന്നു.പുതിയ റിക്കാര്‍ഡ്‌ ഇട്ട കര്‍ണാടകയുടെ സഹനകുമാരി ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യതയും നേടി.സ്വന്തം പേരിലെ റിക്കാര്‍ഡ്‌ പോയതിനോപ്പം ഇപ്പോഴത്തെ പരാതിയും കൂടി വന്നതോടെ താരത്തിന് സമയം മോശമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.