1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2011

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചു. ആര്യാടന്‍ മുഹമ്മദ്, പി.കെ ജയലക്ഷ്മി, കെ.ബാബു, കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എന്‍ ബാലകൃ്ണന്‍, അടൂര്‍ പ്രകാശ്, എ.സി ജോസഫ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നിയുക്ത മന്ത്രിമാര്‍ 23ന് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തും ദല്‍ഹിയിലും വിശദമായ ചര്‍ച്ചക്ക് ശേഷമാണ് ലിസ്റ്റ് ഹൈക്കമാന്റിന് നല്‍കിയത്. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ച പലരെയും പറ്റാതെ പോയിട്ടുണ്ട്. പുതിയ മന്ത്രിസഭയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 23ന് മന്ത്രിസഭാ യോഗം ചേര്‍ന്ന് ആദ്യത്തെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്ന തീയ്യതി തീരുമാനിക്കും. അതിന് ശേഷം സ്പീക്കറെ തീരുമാനിക്കും.

ഗ്രൂപ്പ് നോക്കിയല്ല മന്ത്രിമാരെ നിശ്ചയിച്ചതെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശിനെതിരെയുള്ള കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോടതിയാണ് കുറ്റക്കാരനെന്ന് വിധിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജി കാര്‍ത്തികേയനും വി.ഡി സതീശനും കെ.മുരളീധരനും മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അവര്‍ പട്ടികയില്‍പ്പെട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.