1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

അഞ്ചേരി ബേബി വധക്കേസില്‍ സി.പി.ഐ.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടേയും ജില്ലാ കമ്മിറ്റി അംഗം എ.കെ ദാമോദരന്റേയും മൊഴികളില്‍ വൈരുദ്ധ്യം.
കൊലപാതക സമയത്ത് താന്‍ ദാമോദരനൊപ്പം മിഡ്‌നാപ്പൂരിലായിരുന്നെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്ത് താന്‍ ശാന്തന്‍പാറയിലായിരുന്നെന്നാണ് ദാമോദരന്റെ മൊഴി.
ഇന്ന് രാവിലെ 11 മണിയോടെയാണ് അടിമാലി സി.ഐ ഓഫീസില്‍ വെച്ച് ദാമോദരനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
ബേബി കൊല്ലപ്പെടുമ്പോള്‍ രാജാക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്നു ദാമോദരന്‍.
ബേബിയെ വധിക്കാന്‍ തീരുമാനിച്ചത് രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ചാണെന്നും മണിയുടെ നേതൃത്വത്തിലാണ് എല്ലാം തീരുമാനിച്ചതെന്നും കേസില്‍ പ്രതിയായിരുന്ന പി.എന്‍ മോഹന്‍ദാസ് നേരത്തേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഒ.ജി മദനനെയും ചോദ്യം ചെയ്തിരുന്നു.
സി.പി.ഐ.എം പ്രകടനത്തിനു നേരെ ബേബി ബോംബെറിഞ്ഞതാണ് കൊലയ്ക്കു കാരണമെന്നും അഞ്ചേരി ബേബി സി.പി.ഐ.എമ്മിന് പ്രവര്‍ത്തിക്കാന്‍ തടസ്സമാണെന്ന് മണി പറഞ്ഞതായും മോഹന്‍ദാസ് മൊഴിയില്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.