1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2011

സക്കറിയ പുത്തന്‍കളം

ആത്മീയ കൃപകള്‍ ചൊരിഞ്ഞ്, നിരവധിയായ രോഗശാന്തികളാലും അത്ഭുതങ്ങളാലും വിശ്വാസത്തിന്റെ ശക്തി ജ്വലിച്ച മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാന സൗകര്യമുണ്ടായിരുന്നു. തീഷ്ണതയോടെ യേശുവിനെ ആഗ്രഹിക്കുന്നവര്‍ക്ക് കൃപകള്‍ ലഭിക്കുമെന്നും വിശ്വാസ പ്രഘോഷണത്തിനായി എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തുടര്‍ന്നു ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം ഡയറകട്ടര്‍ ബ്രദര്‍ സന്തോഷ്‌ വചന പ്രഘോഷണം നടത്തി. ഫാ: സോജി ഓലിക്കലിന്റെ
മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബ്ബാനയില്‍ ഫാ: സജി മലയില്‍ പുത്തന്‍പുര, ഫാ: ജോമോന്‍ തെന്മാന എന്നിവര്‍ സഹ കാര്‍മികരായിരുന്നു. തിരുമണിക്കൂര്‍ ആരാധനയില്‍ നിരവധിയായ പരിശുദ്ധാത്മാവിന്റെ കൃപകളാല്‍ അനുഗ്രഹീതമായി. നിരവധി വ്യക്തികള്‍ക്ക് ആത്മീയ വളര്‍ച്ചയും രോഗ ശാന്തികളും ലഭ്യമായി. മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ 2012 ഫെബ്രുവരി 25 ന് നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.