കൌണ്‍സിലര്‍മാര്‍ ടിക്കറ്റ് ഒന്നുമില്ലാതെ പാര്‍ക്ക് ചെയ്യുന്നതിന് ചോദിക്കാനും പറയാനും ആരുമില്ല. പുതിയ ഒരു യന്ത്രവത്കൃത പാര്‍ക്കിംഗ് പദ്ധതി കൌണ്‍സിലര്‍മാരെ ഒഴിവാക്കിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പക്ഷെ ഇതിനെതിരെ ജനങ്ങളുടെ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. അവര്‍ രാജാക്കളും ഞങ്ങള്‍ മാത്രം പണം കെട്ടേണ്ട അവസ്ഥയും തികച്ചും അപലപനീയമാണ് എന്ന് ഒരു പൌരന്‍ അഭിപ്രായപ്പെട്ടു.
പുതിയ സിസ്റ്റെത്തിന്റെ രൂപകല്‍പ്പന പ്രകാരം എല്ലാ കൌണ്‍സിലര്‍മാരുടെയും വാഹനനമ്പര്‍ ഇതില്‍ മുന്‍കൂട്ടി സേവ് ചെയ്തു വച്ചിട്ടുണ്ട്. അതായത് ആ സിസ്റ്റം ഉപയോഗിച്ച് കൌണ്‍സിലര്‍മാര്‍ക്കെതിരെ ഒരു പാര്‍ക്കിംഗ് ടിക്കറ്റ് അടിക്കാന്‍ കഴിയില്ല എന്നതുതന്നെ. ഡ്യൂട്ടിയില്‍ ഇല്ലാത്തപ്പോള്‍ കൌണ്‍സിലര്‍മാര്‍ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം കെട്ടണം എന്ന നിയമം ആണ് ഇതിനാല്‍ റദ്ദാകുക.
ഷോപ്പിങ്ങിനും മറ്റും ഇറങ്ങുമ്പോള്‍ കൌണ്‍സിലര്‍മാര്‍ പാര്‍ക്കിംഗ് ടിക്കറ്റിനു പണം നല്‍കും എന്നതിന് ഒരു സാധ്യതയും കാണുന്നില്ല. ആ സിസ്റ്റം കൊണ്ട് ഇവര്‍ക്കെതിരെ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എങ്കില്‍ പിന്നെ ഇവര്‍ ആരെ പേടിക്കാനാണ്. എന്നാല്‍ ഇതിനെതിരെ കൌണ്‍സിലര്‍മാര്‍ പ്രതികരിച്ചത് പാര്‍ക്കിംഗ് ഫീസ് എല്ലാം ഇപ്പോഴുള്ള ചിലവുകളില്‍ നിന്നും അടക്കേണ്ടതാണ് എന്നാണു.
മാര്‍ട്ടിന്‍ ടെറിപറയുന്നത് ഇങ്ങനെ ഇതിനായുള്ള ചെലവ് ഞങ്ങളുടെ അലവന്‍സില്‍ നിന്നും ഞങ്ങള്‍ നല്‍കുന്നുണ്ട് . അതിനാല്‍ ഞങ്ങള്‍ക്ക് പിന്നെയും ഇത് അടക്കേണ്ട കാര്യമില്ല. മറ്റു പ്രശ്നങ്ങള്‍ ആയ മഞ്ഞ വരകളിലുള്ള പാര്‍ക്കിങ്ങിനു ഈ അന്‍പത്തിയൊന്നു പേര്‍ക്കും പിഴയടാനുള്ള നോട്ടീസ് നല്‍കാവുന്നതാണ്. കൌണ്സിലര്മാര്‍ക്കെതിരെ പാര്‍ക്കിംഗ് ടിക്കറ്റ് അടിക്കാന്‍ ശ്രമിച്ചാല്‍ സിസ്റ്റെത്തില്‍ വരിക ഇങ്ങനെയാണ് trusted to use appropriately.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല