ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ സി പി ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ആവശ്യമാണ് കോടതി നിരസിച്ചത്. വേണമെങ്കില്‍ ഇടയ്ക്ക് അഭിഭാഷകനെ കാണാമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പി മോഹനനെ ഇന്ന് അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ മോഹനനെ കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മോഹനനെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.
മോഹനന് ടി പി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. ടി പിയെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനമുണ്ടെന്ന് മോഹനന്‍ കുഞ്ഞനന്തനോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല