1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2012

ജോബി സിറിയക്‌

കോവന്‍ട്രി വാര്‍വിക്ഷയര്‍ ക്നാനായ കാത്തലിക്‌ കമ്യൂണിറ്റിയുടെ പുതുവത്സരാഘോഷങ്ങള്‍ക്ക് ദിവ്യബലിയോടെ തുടക്കം കുറിച്ചു. ഷിനിയുടെയും സംഘത്തിന്റെയും സ്വാഗത നൃത്തം ഒരു നവ്യാനുഭവമായിരുന്നു. യൂണിറ്റ് പ്രസിഡണ്ട് ബാബു എബ്രഹാം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ വസിക്കുന്ന ക്നാനായക്കാരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അവതാരികയുടെ റോള്‍ കുമാരി. ആന്‍സ്‌ മാറിയ ഏറ്റെടുത്തതോടെ പിന്നീടങ്ങോട്ട് അണമുറിയാത്ത ജലപ്രവാഹം പോലെ സപ്ത വര്‍ണ്ണങ്ങളില്‍ ചാലിച്ചെഴുതിയ വിവിധ തരത്തിലുള്ള കേരളീയ കലാരൂപങ്ങളുടെ മേളപ്പെരുമഴ തന്നെയായിരുന്നു വേദിയില്‍ അരങ്ങേറിയത്.

സുമാ നിബുവിന്റെ മോണോആക്റ്റ്‌ വേറിട്ടൊരു അനുഭവമായി. വേഷഭൂഷാധികളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ക്നാനായക്കാരുടെ തനത് പുരാതന കലാരൂപമായ മാര്‍ഗ്ഗംകളിയുടെ സമസ്ത മേഖലകളുടെയും അന്തസത്ത മനസ്സില്‍ സാംശീകരിച്ചു ഒരുപറ്റം സോദരന്മാരും സോദരികളും മാര്‍ഗ്ഗംകളി ചുവടമായി അരങ്ങ് തകര്‍ത്തപ്പോള്‍ സദസിനെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതസ്തംഭരാക്കുകയായിരുന്നു.

ക്നാനായ ആചാരങ്ങള്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ വേണ്ടി നടത്തിയ ചന്തംചാര്‍ത്തു സമുദായാംഗങ്ങളുടെ തറവാടുകളില്‍ നടത്തിയ ആത്മ സന്തോഷമാണ് പൂകിയത്. വ്യത്യസ്തനാം ബാര്‍ബറാം ബാലനെ പ്രിയങ്കരനായ പ്രസിടണ്ടിലൂടെ കണ്ടപ്പോള്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിയ മട്ടിലായി സദസ്. യൂണിറ്റിലെ വിവിധ കുഞ്ഞു കുരുന്നുകളുടെ കലാപ്രകടങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.

പുല്‍ക്കൂട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി. അതോടൊപ്പം ഓസ്ട്രേലിയയിലേക്ക്‌ പോകുന്ന കുര്യനും കുടുംബത്തിനും പ്രൌഡഗംഭീരമായ യാത്രയയപ്പും നടന്നു. വരുന്ന പെസഹായ്ക്ക് അപ്പം മുറിക്കല്‍ ശ്രുശ്രൂഷയ്ക്ക് എത്താമെന്ന് ഭാവുകങ്ങളോടെ ഇവരും എക്കാലത്തും മനസിന്റെ അകത്തളത്തില്‍ പൂവിട്ട് പൂജിക്കുന്ന ഒരുപിടി നല്ല ഓര്‍മ്മകളുമായി പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.