1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

താന്‍ നടത്തിയ വിവാദ പ്രസ്താവനകളില്‍ ഒരു തീരുമാനത്തിലെത്താന്‍പോലും കഴിയാതെ കേന്ദ്രനേതൃത്വത്തെയും വി.എസ്‌ വെട്ടിലാക്കിയിരിക്കുന്നു.
പരസ്യ പ്രസ്താവനകള്‍ നടക്കുന്ന തരത്തിലേക്ക്‌ കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില്‍ അത്‌ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും ചര്‍ച്ചെചെയ്യണമെന്ന്‌ കേന്ദ്ര കമ്മറ്റി തീരുമാനത്തോടെ പന്ത്‌ കേരളത്തിന്റെ കോര്‍ട്ടിലേക്ക്‌ തള്ളിയിട്ടിരിക്കുകയാണ്‌.

സംസ്ഥാന സെക്രട്ടറിയെ വരെ ശക്തമായ ഭാഷയില്‍ പരസ്യ പ്രസ്താവനയിലൂടെ വിമര്‍ശിച്ച വിഎസിനെതിരെ നടപടിയുണ്ടാകുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്‌.പാര്‍ട്ടി ചട്ടക്കൂടിനുപുറത്ത്‌ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ അംഗീകരിക്കരുതെന്നായിരുന്നു വിലയിരുത്തലുകള്‍.

രണ്ടുദിവസമായി നടന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ വിഎസിനെതിരായ നടപടികളെന്തായിരിക്കുമെന്നാണ്‌ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തിരുന്നത്‌. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കികൊണ്ട്‌ വിഎസ്‌ എടുത്ത നിലപാടുകളും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ നടത്തിയ ഡാങ്കേ പ്രയോഗവുമാണ്‌ വിഎസിനെതിരെ നടപടിയെടുക്കുമെന്ന തലത്തിലേക്ക്‌ നിരീക്ഷിക്കപ്പെട്ടത്‌.

സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ പൂര്‍ത്തിയായതോടെ വിഎസിനെതിരായ നടപടിക്ക്‌ ഭൂരിപക്ഷം അംഗങ്ങളും തയ്യാറല്ല എന്ന സൂചനയാണ്‌ ലഭിക്കുന്നത്‌. വിഎസ്‌ ഉന്നയിച്ച പരാതികള്‍ക്കാണ്‌ വിഎസിനെതിരായ ആരോപണങ്ങളെക്കാള്‍ പ്രാമുഖ്യം ലഭിച്ചതെന്ന്‌ വേണം കരുതാന്‍. വിഎസ്സിനെ പൂട്ടിയേ അടങ്ങൂ എന്ന സിപിഎം കേരള നേതൃത്വത്തിന്റെ വാശിക്ക്‌ വിരാമം തത്ക്കാലം മാത്രമാണ്‌. കാരണങ്ങളുണ്ടാക്കി വിഎസ്സിനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.