1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ജനശ്രീ സുസ്ഥിര മിഷനു 14 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോണ്‍ഗ്രസ് വക്താവ് എം.എം.ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീക്ക് രാഷ്ട്രീയ കൃഷിവികാസ് യോജന പ്രകാരമാണ് 14.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 11.95 കോടിയും അനുവദിച്ചിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പാണ്.

സര്‍ക്കാറിന്റെ തന്നെ പദ്ധതിയായ കുടുംബ ശ്രീയെയടക്കം തള്ളിയാണ് ജനശ്രീക്ക് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തന്നെ നോഡല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ ജനശ്രീക്ക് 14 കോടി രൂപ അനുവദിച്ചത് രാഷ്ട്രീയ അഴിമതിയാണെന്ന് മുന്‍ ധനമന്ത്രി തോമസ്സ് ഐസക്ക് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.