1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

നാടെന്നത് ഓരോ മലയാളിക്കും എന്നുമൊരു നൊസ്റ്റാള്‍ജിയ ആണ്.ആഴ്ചയില്‍ ഒരു രണ്ടു മണിക്കൂര്‍ എങ്കിലും നാട്ടിലേക്ക് വിളിക്കാത്ത ഒരു മലയാളി കുടുംബവും യു കെയില്‍ ഉണ്ടാവില്ല.നാട്ടിലേക്ക് വിളിക്കാന്‍ മിക്ക മലയാളികളും ഇപ്പോള്‍ മുടക്കുന്നത് മിനിട്ടിന് ഒരു പെന്‍സോ അതില്‍ കൂടുതലോ ആണ്. ഇത്രയും പണം മുടക്കിയാലും കണക്ഷന്‍ കിട്ടാന്‍ വേണ്ടി മിനിട്ടുകള്‍ കാത്തിരിക്കുകയും കിട്ടിക്കഴിയുമ്പോള്‍ അവ്യക്തമായി സംസാരിക്കുകയും ചെയ്യേണ്ടി വരുന്ന ഗതികേടാണ് പലര്‍ക്കുമുള്ളത്‌. . ചില കമ്പനികള്‍ ആവട്ടെ കണക്ഷന്‍ ചാര്‍ജ്,വണ്‍ മിനിറ്റ് ബില്ലിംഗ് എന്നിങ്ങനെയുള്ള ഓമനപ്പെരുകളില്‍ ഈടാക്കുന്ന ചാര്‍ജ് കൂടി ചേര്‍ത്താല്‍ മിനിട്ടിനു മുടക്കേണ്ടി വരുന്നത് രണ്ടു പെന്‍സോളം ആണ്.മിക്കവര്‍ക്കും പ്രതിമാസം പത്തു പൌണ്ടോളമാണ് ഇത്തരത്തില്‍ അധികമായി മുടക്കേണ്ടി വരുന്നത്.

എന്തായാലും ഈ ചിലവേറിയ വിദേശ കോളുകള്‍ക്ക് അവസാനം കുറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മലയാളി സ്ഥാപനമായ ക്രിസ്റ്റല്‍ ടോക്ക് ആണ്.ഇന്ത്യയിലേക്ക്‌ ലാന്‍ഡ് ഫോണിലേക്കും മോബൈലിലെക്കും വിളിക്കാന്‍ ഇവര്‍ ഈടാക്കുന്നത് മിനിട്ടിനു വെറും 0.8 പെന്‍സ് മാത്രമാണ്.മറ്റാരും നല്‍കാത്ത 30 സെക്കന്‍ഡ്‌ ബില്ലിംഗ് സൌകര്യവ്യം ക്രിസ്റ്റല്‍ ടോക്ക്‌ നല്‍കുന്നു.അതായത് നിങ്ങള്‍ അര മിനിട്ടോ അതില്‍ താഴെയോ സംസാരിക്കുകയാണെങ്കില്‍ വെറും 0.40 പെന്‍സ്‌ മാത്രമേ നല്‍കേണ്ടതുള്ളൂ.കോള്‍ ഡയല്‍ ചെയ്തു പത്തു സെക്കണ്ടുകള്‍ക്കുള്ളില്‍ തന്നെ കണക്ഷന്‍ ലഭിക്കുമെന്നതും അതിശയിപ്പിക്കുന്ന ശബ്ദ വ്യക്തതയും പൂര്‍ണമായ ഓണ്‍ലൈന്‍ കോള്‍ ഹിസ്റ്ററിയും ക്രിസ്റ്റല്‍ ടോക്കിന്റെ മാത്രം പ്രത്യേകതയാണ്.യു കെ മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും മെച്ചവും ആദായകരവും ആയിരിക്കും ക്രിസ്റ്റല്‍ ടോക്കിന്റെ സേവനം.

ക്രിസ്റ്റല്‍ ടോക്കില്‍ അക്കൌണ്ട് എടുത്താല്‍ നാട്ടിലേക്ക് വിളിക്കാനായി നിങ്ങളുടെ ലാന്‍ഡ് ഫോണോ,മൊബൈല്‍ നമ്പരുകളോ അടക്കം എത്ര നമ്പര്‍ വേണമെങ്കിലും രെജിസ്റ്റര്‍ ചെയ്യാം.നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന ആക്സസ് നമ്പരില്‍ വിളിച്ച് ആദ്യ തവണ മാത്രം പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുക.തുടര്‍ന്ന്‍ നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു സംസാരിച്ചു തുടങ്ങുക. തുടര്‍ന്ന് അതേ ഫോണില്‍ നിന്നും ആക്സസ് നമ്പരില്‍ വിളിക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഓട്ടോമാറ്റിക് ആയി സിസ്റ്റം തിരിച്ചറിയും.ആയതിനാല്‍ വീണ്ടും പിന്‍ നമ്പര്‍ വീണ്ടും എന്റര്‍ ചെയ്യേണ്ടതില്ല.പകരം നേരിട്ട് സംസാരിച്ചു തുടങ്ങാം.

ഇപ്പോള്‍ അഞ്ചു പൌണ്ടിന് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇന്ത്യയിലേക്ക് ഒരു മണിക്കൂര്‍ കോളിംഗ് ടൈം ബോണസായി നല്‍കുന്നു.പത്തു പൌണ്ടാണ് ചാര്‍ജ്‌ ചെയ്യുന്നതെങ്കില്‍ ലഭിക്കുന്ന ബോണസ്‌ കോളിംഗ് ടൈം 2.5 മണിക്കൂറാണ്.നിങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ക്രെഡിറ്റ് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാമെന്നത് ക്രിസ്റ്റല്‍ ടോക്കിന്റെ പ്രത്യേകതയാണ്

ക്രിസ്റ്റല്‍ ടോക്കിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും കോളിംഗ് ക്രെഡിറ്റ് വാങ്ങുവാനും http://www.crystaltalks.com/index.php എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 020 360 81 432 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.