രാജസ്ഥാന്‍: അവിഹിതബന്ധമാരോപിച്ച് പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. രാജ്സ്ഥാനിലെ ഡെന്‍ഗാരി ഗ്രാമത്തിലാണ് സംഭവം. മാര്‍ബിള്‍ ഖനിയിലെ ജീവനക്കാരനായ ഒഗാഡ് സിംഗാണ് മകളായ മഞ്ജു(20)വിനെ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വാളുപയോഗിച്ച് മകളുടെ തല വെട്ടിയെടുത്ത ശേഷം അതുമായി ഗ്രാമത്തിലൂടെ നടന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ ഇയാള്‍ പോലീസില്‍ കീഴടങ്ങി.
വിവാഹിതയായിരുന്ന മഞ്ജുവിനെ അവിഹിതബന്ധത്തിന്റെ പേരില്‍ രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. അന്നുമുതല്‍ ഇവര്‍ ഒഗാഡ് സിംഗിനൊപ്പമായിരുന്നു താമസം. മകളുടെ സ്വഭാവദൂഷ്യത്തില്‍ ഒഗാഡ് സിംഗ് ദുഖിതനായിരുന്നു. രണ്ടാഴ്ച മുന്‍പ് മഞ്ജു തന്റെ കാമുകനൊപ്പം ഒളിച്ചോടിപോയതാണ് ഒഗാഡ് സിംഗിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസം മകളെ ബലമായി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന സിംഗ് മകളെ വാളുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ഉമേഷ് ഓജ പറഞ്ഞു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല