1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യക്കും ഭര്‍ത്താവിന്‍െറ വീട്ടില്‍ താമസിക്കാനവകാശമുണ്ടെന്ന് കോടതി ഉത്തരവ്.പുന്നയൂര്‍ എടക്കര നീരാറ്റിപറമ്പില്‍ അബ്ദുല്ലത്തീഫിന്‍െറ ഭാര്യ സുബൈദയുടെ ഹരജിയിലാണ് കുന്നംകുളം ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെയ്തലവിയുടെ ഈ ഉത്തരവ്. യുവതിയുടെ ഭര്‍ത്താവായ നീലിയായില്‍ അബ്ദുല്ലത്തീഫ്, ഇയാളുടെ മാതാവ്, രണ്ട് സഹോദരിമാര്‍, ഇരുവരുടേയും ഭര്‍ത്താക്കന്മാര്‍ എന്നിവര്‍ക്കെതിരെ സുബൈദ ഗാര്‍ഹിക പീഡന നിയമപ്രകാരവും ചെലവിന് ലഭിക്കുന്നതിനും ഹരജി നല്‍കിയിരുന്നു.

ഇതിനിടെ ഗള്‍ഫിലേക്ക് കടന്ന അബ്ദുല്ലത്തീഫ്, സുബൈദയെ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി. സുബൈദയെ വീട്ടില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഉമ്മയെക്കൊണ്ട് ഹരജി കൊടുപ്പിക്കുകയും ചെയ്തു.
എന്നാല്‍, തനിക്ക് താമസിക്കാന്‍ മറ്റൊരിടം ഇല്ലെന്നും ത്വലാഖ് നിയമപ്രകാരമുള്ളതല്ലെന്നും ത്വലാഖ് ചൊല്ലിയ ഭാര്യയാണെങ്കിലും ഭര്‍ത്താവിന്‍െറ വീട്ടില്‍ നില്‍ക്കാന്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അവകാശമുണ്ടെന്നുമുള്ള സുബൈദയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.സുബൈദക്കും മകള്‍ക്കും മാസന്തോറും 5000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.