സ്വന്തം ലേഖകന്‍: അമേരിക്കക്കാരുടെ ജോലികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തട്ടിയെടുക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ വിരുദ്ധ നിലപാടിന് പേരുകേട്ട റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇത്തവണ ആഞ്ഞടിച്ചത് ഇന്ത്യക്കെതിരെയാണ്.
അമേരിക്കയിലെ ഭൂരിഭാഗം ജോലികളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും താന്‍ പ്രസിഡന്റായാല്‍ അതിന് അറുതിവരുത്തുമെന്നും ട്രംപ് പ്രസ്താവിച്ചു. ഇന്ത്യക്ക് പിറകെ ജപ്പാന്‍, ചൈന, മെക്‌സികോ എന്നീ രാജ്യങ്ങളെയാണ് ട്രംപ് കുറ്റപ്പെടുത്തിയത്.
പ്രചാരണത്തിന്റെ ഭാഗമായി കൊളംബിയയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബാധന ചെയ്യുന്നതിനിടെയായിരുന്നു ഇന്ത്യവിരുദ്ധ പരാമര്‍ശം. ചൊവ്വാഴ്ച നടക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രസ്താവനയെ ജനങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ ട്രംപ് അടുത്തകാലത്താണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യക്കാര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നുവെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ഐ.എസ് തീവ്രവാദികളെ തടയാന്‍ അമേരിക്കന്‍മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്നും ട്രംപ് പ്രസ്താവിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല