1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

ലൈസന്‍സ് എടുക്കുമ്പോള്‍ പ്രത്യേകം പഠിപ്പിക്കുന്നത് ഡ്രൈവിംഗിലെ ചിഹ്നങ്ങളെക്കുറിച്ചാണ്. ഓരോ ചിഹ്നങ്ങളെയും പ്രത്യേകം ചോദിച്ചാണ് പരീക്ഷയും ഉണ്ടാകുക.അമിതമായി പഠിച്ചാല്‍ ചിഹ്നങ്ങളും വിഷം എന്ന പോലെയായി കാര്യം. അമിതമായി ചിഹ്നങ്ങള്‍ ശ്രദ്ധിച്ച ഡ്രൈവര്‍ സൈന്‍ ബോര്‍ഡിനു തൊട്ടു അരികില്‍ തന്നെ വണ്ടി മറിച്ചു.

.”ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതിനു നന്ദി”എന്ന സൈന്‍ ബോര്‍ഡിലാണ് പേര് വെളിപ്പെടുത്താത്ത ഈ ഡ്രൈവര്‍ അമിതമായി ശ്രദ്ധിച്ചത്. ബ്രിസ്റ്റൊളിലെ വിക്കവാര്‍ എന്ന ഗ്രാമത്തിനടുത്താണ് സംഭവം.കറുത്ത നിറത്തിലുള്ള വാക്സ്ഹാള്‍ കോര്‍സ ആണ് മറിഞ്ഞത്.

ഭാഗ്യത്തിന് ആര്‍ക്കും പരിക്കൊന്നുമില്ല .എന്നിരുന്നാലും ഇത് പോലുള്ള കുഞ്ഞു അശ്രദ്ധകള്‍ മതിയാകും വലിയ ദുരന്തങ്ങള്‍ക്ക്. അടുത്ത പ്രാവശ്യമെങ്കിലും ഈ ഡ്രൈവര്‍ സൈന്‍ ബോര്‍ഡുകളില്‍ ശ്രദ്ധിക്കാതെ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. വാഹനം ഓടിക്കുന്നതിനിടയില്‍ പുറം കാഴ്ചകളില്‍ അമിതമായി ശ്രദ്ധ ചെലുത്തുന്നവര്‍ക്കും ഈ അപകടം ഒരു പാഠമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.