സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ ഓട്ടത്തിന് ഒരുങ്ങി ദുബായ്, 2030 തോടെ വ്യാപകമാക്കും. ആര്‍ടിഎ ദുബായില്‍ സംഘടിപ്പിക്കുന്ന മിനി അന്താരാഷ്ട്ര കോണ്‍ഗ്രസ്സിലാണ് ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡ്രൈവറില്ലാ വാഹനം നിര്‍മ്മാണം പുര്‍ത്തിയാക്കിയിരിക്കുന്നത്.
മുന്‍കുട്ടി പ്രോഗ്രാം ചെയ്ത പാതയിലൂടെയാണ് വാഹനം ഓടുക. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനത്തിന് എതിരെ വരുന്ന വാഹനങ്ങളുടെയും മുന്‍പിലുള്ള വാഹനങ്ങളുടെയും ദൂരം കൃത്യമായി കണക്കാക്കി വാഹനങ്ങള്‍ തമ്മിലുള്ള കുട്ടിയിടി ഒഴിവാക്കാന്‍ കഴിയും. അതോടൊപ്പം ആളുകള്‍ പെട്ടന്ന് കുറുകെ ചാടിയാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും വാഹനത്തില്‍ മുന്‍കുട്ടി പ്രോഗ്രാം ചെയ്തിട്ടുണ്ട്.
2030 തോടെ രാജ്യത്തെ 25% ഗതാഗതവും ഇത്തരം കാറുകള്‍ വഴിയാക്കാനാണ് ദുബായ് ഭരണകൂടത്തിന്റെ പദ്ധതി. 2015 ല്‍ ദുബായ് മെട്രോ റയില്‍ ഡ്രൈവറില്ലാത്ത തീവണ്ടികള്‍ വിജയകരമായി നടപ്പില്‍ വരുത്തിയിരുന്നു. ഡ്രൈവര്‍മാരെ ഒഴിവാക്കുന്നതിലൂടെ അപകടങ്ങളും ചെലവും കുറക്കാനാകുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല