യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയണല്‍ സ്പോര്‍ട്സ് 2012 കേംബ്രിഡ്ജില്‍ നടന്നു. കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്‍ (CMA) ആതിഥ്യമരുളിയ സ്പോര്‍ട്സ് പരിപാടിയില്‍ അവര്‍ തന്നെ വിജയികളായി. യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ്, ഫ്രാന്‍സിസ് മാത്യു, ബിനോ അഗസ്റിന്‍, തോമസ് മാരാട്ടുകുളം, കേംബ്രിഡ്ജ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് ജേക്കബ്, സെക്രട്ടറി റോബിന്‍ ആന്റോണി, സജി വര്‍ഗീസ്, സൈജു ജോസഫ്, പ്രകാശ് ബാലസുന്ദരം, ഉഷ വിജയ്, ടെസ്സി ചെറിയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ് മത്സരങ്ങള്‍ക്ക് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

കേംബ്രിഡ്ജ് യുണിവേഴ്സിറ്റി സ്റ്റേഡിയം ഗ്രൌണ്ടില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ പങ്കെടുത്ത എല്ലാ അസോസിയേഷനും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുഞ്ഞുമോന്‍ ജോബ്, മത്സര വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചാമ്പ്യന്‍മാരായ കേംബ്രിഡിജ് മലയാളീ അസോസിയേഷനുള്ള ട്രോഫി പ്രസിഡന്റ് പ്രിന്‍സ് ജേക്കബ് ഏറ്റു വാങ്ങി. മത്സരത്തിനു നേതൃത്വം നല്‍കിയ CMA ഭരവഹി കളെയും മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവരെയും റീജിയണല്‍ പ്രസിഡന്റ് അനുമോദിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല