1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

നിങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തിയാണോ? എങ്കില്‍ എങ്ങനെ മരിക്കണമെന്ന് ഇനി നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ചികിത്സയ്‌ക്കൊപ്പം എങ്ങനെ മരിക്കാമെന്നതിന്റെ വിശദമായ കുറിപ്പുകളും നല്‍കാനാണ് ബ്രിട്ടനിലെ ഈ പുതിയ സമ്പ്രദായം പറയുന്നത്. മാറാരോഗികള്‍ക്ക് മഹത്വരമായ മരണം ലഭിക്കും എന്നതിനാലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ച്ചേര്‍ത്തതെന്ന് ആരോഗ്യമന്ത്രി സിമണ്‍ ബേണ്‍സ് ഡെയ്‌ലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

എങ്ങനെ മരിക്കമെന്നത് രോഗികള്‍ക്ക് ഇലക്ട്രോണിക് റെക്കോര്‍ഡായി സൂക്ഷിക്കാം. രോഗിയുടെ അന്ത്യമടുത്തു എന്ന് കണ്ടാല്‍ ഡോക്ടര്‍ക്ക് ഈ റെക്കോര്‍ഡ് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുകയുമാകാം. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഇലക്ട്രോണിക് കെയര്‍ റെക്കോര്‍ഡ്‌സ് എന്ന പദ്ധതി ആരംഭിച്ചത്. രാജ്യത്തെ മൊത്തം ജനസംഖ്യയായ 8.8 മില്യണിന്റെ ഇരുപത് ശതമാനം പേര്‍ക്കും ഇപ്പോള്‍ തന്നെ ഇലക്ട്രോണിക് റെക്കോര്‍ഡ് ആയിക്കഴിഞ്ഞു.

ആരോഗ്യ നില വളരെ മോശമായ അവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികള്‍ തങ്ങളുടെ അന്ത്യാഭിലാഷങ്ങള്‍ ഇലക്ട്രോണിക് റെക്കോര്‍ഡില്‍ സൂക്ഷിച്ചുവെന്ന് ബേണ്‍സ് വെളിപ്പെടുത്തി. ഇലക്ട്രോണിക് റെക്കോര്‍ഡില്‍ അവര്‍ രേഖപ്പെടുത്തിയിരിക്കുന്ന അന്ത്യാഭിലാഷങ്ങള്‍ ആരുമായും പങ്കു വയ്ക്കാനും സാധിക്കും. ഗുരുതരമായി ആശുപത്രിയില്‍ കഴിയുന്ന ചില രോഗികള്‍ തങ്ങളെ പുനര്‍ജീവിപ്പിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചിലര്‍ വീടുകളില്‍ മരിക്കണമെന്ന ആവശ്യമായാണ് ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വര്‍ഷത്തോടെ ഇത് നിയമമാക്കാനാണ് തീരുമാനം. ഭരണഘടനയില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയമിക്കാനും തീരുമാനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.