1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

എസ്‌സി-എസ്ടി വിഭാഗത്തിനായി പാലക്കാട് മെഡിക്കല്‍ കോളേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മെഡിക്കല്‍ കോളേജിലെ 60 ശതമാനം സീറ്റ് എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് നീക്കി വെക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

എമേര്‍ജിംഗ് കേരളാ വേദിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസവായ്പയിലെ ചില നിയന്ത്രണങ്ങള്‍ എടുത്തുക്കളയും. പന്ത്രണ്ടാം പദ്ധതിയില്‍ ഐഐടി ഉറപ്പായി. മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസി യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ കേരള പെട്ടെന്ന് നടപ്പിലാക്കണം. എയര്‍ കേരള ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.