1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

സ്പെയിനിന് യൂറോകപ്പ് ഫുട്ബാളില്‍ മിന്നുന്ന ജയം. ഫെര്‍ണാണ്ടോ ടോറസ് നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ അയര്‍ലന്‍ഡ് റിപ്പബ്ളിക്കിനെ 4-0ത്തിന് തകര്‍ത്ത നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ് ‘സി’യില്‍നിന്ന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ടോറസിനു പുറമെ ഡേവിഡ് സില്‍വയും സെസ് ഫാബ്രിഗാസും ഓരോ തവണ ലക്ഷ്യം കണ്ടു. രണ്ടു കളിയില്‍ നാലു പോയന്‍റുമായി ഒന്നാമതത്തെിയ സ്പെയിനിന് അവസാന മത്സരത്തില്‍ ക്രൊയേഷ്യയെ കീഴടക്കാനായാല്‍ ക്വാര്‍ട്ടറിലത്തൊം.

യൂറോകപ്പ് ഫുട്ബാളില്‍ കരുത്തരായ ഇറ്റലിക്ക് തുടര്‍ച്ചയായ രണ്ടാം സമനില. പൊരുതിക്കളിച്ച ക്രൊയേഷ്യക്കെതിരെ 1-1ന് സമനില വഴങ്ങിയ അസൂറിപ്പടയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ ഇതോടെ അവസാന മത്സരഫലത്തെ ആശ്രയിച്ചായി. ഗ്രൂപ് ‘സി’യില്‍ റിപ്പബ്ളിക് അയര്‍ലന്‍ഡിനെതിരെ അവസാന ഗ്രൂപ് മത്സരത്തില്‍ ജയം നേടിയാല്‍ മാത്രമേ ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാര്‍ഥകമാകൂ. അതേസമയം, രണ്ടു കളിയില്‍ നാലു പോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ക്രൊയേഷ്യ അവസാന മത്സരത്തില്‍ സ്പെയിനിനെ നേരിടും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.