ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ അങ്കണവാടികളില്‍ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വന്‍ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തി.ആഴ്ചകള്‍ പഴക്കമുള്ള പുഴുവരിക്കുന്ന ആഹാരവസ്തുക്കളാണ് അങ്കണവാടികള്‍ നിന്നും കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ലഭിച്ചത്.
മറയൂര്‍ ആനയ്ക്കാംപ്പെട്ടി അങ്കണവാടിയില്‍ നിന്നും കഴിഞ്ഞദിവസം കുട്ടികള്‍ക്ക് ലഭിച്ച റാഗി പൊടിയിലാണ് ഇത്. ദുര്‍ഗ്ഗന്ധം വമിക്കുന്ന പൊടിയില്‍ നിറയെ പുഴുക്കളെയും കണ്ടെത്തി. ഒരു സ്പൂണ്‍ പൊടിയില്‍ നിന്നുപോലും ഡസന്‍ കണക്കിനാണ് പുഴുക്കള്‍ . സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ നാച്ചിവയല്‍ അങ്കണവാടിയില്‍ നിന്നും പുഴുവരിക്കുന്ന 2000 കിലോഗ്രാം അരിയും കിലോക്കണക്കിന് റവയും ചെറുപയറും കണ്ടെത്തിയിരുന്നു. ആരോഗൃവകുപ്പ് നടത്തിയ പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയ ഇത് വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കിലും അധികൃതര്‍ ഈ നിര്‍ദ്ദേശം അവഗണിച്ചാണ് വിതരണം നടത്തിയത്.
ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് ഓരോ അങ്കണവാടികളും കരുതേണ്ടത്. എന്നാല്‍ ആറുമാസത്തിലധികമുള്ള സ്റ്റോക്കാണ് പലയിടങ്ങളിലും ഉണ്ടായിരുന്നത്. മികച്ച സാധനങ്ങളാണ് തങ്ങള്‍ നല്കിവയതെന്നാണ് നീതി സ്റ്റോര്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ അങ്കണവാടിയിലെത്തുന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍ മറിച്ചു വില്ക്കു കയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും സാമൂഹൃക്ഷേമ വകുപ്പ് ഉദൃോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ക്രമക്കേടുകള്‍ക്ക് പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല