1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2012

വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില് നിന്നും ഒന്നരവര്ഷത്തോളമായി കോടിക്കണക്കിന് രൂപ അപഹരിച്ച ഉത്തരേന്ത്യന് തട്ടിപ്പു സംഘത്തിലെ രണ്ടുപേരെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ലുധിയാന സ്വദേശികളായ സണ്ണിഗുപ്ത, രമണ്ദീപ് സിംഗ് എന്നിവരാണ് പിടിയിലായത്.

അഞ്ഞൂറോളം വ്യാജ അക്കൗണ്ടുകളിലൂടെ സംഘടിപ്പിച്ച എ.ടി.എം. കാര്ഡുകളുപയോഗിച്ചു മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്നിന്നുമാണു പണം തട്ടിയത്.

വ്യാജമായി അക്കൗണ്ട് സംഘടിപ്പിക്കുന്നതിനായി വടക്കേ ഇന്ത്യയില് പ്രവര്ത്തിച്ചുവരുന്ന നെറ്റ്വര്ക്ക് മാര്ക്കറ്റിംഗ് കമ്പനികള്ക്ക് കൊടുക്കുന്ന ഫോട്ടോയും തിരിച്ചറിയല് രേഖകളുമാണ് ഇവര് ഉപയോഗിച്ചത്.

എ.ടി.എമ്മുകളില് നിന്നും 10,000 രൂപ റിക്വസ്റ്റ് ചെയ്യുന്ന ഇവര് മെഷീനില്നിന്നു പണം പുറത്തേയ്ക്കു വരുമ്പോള് മുകളിലെ ഒരു നോട്ട് ഒഴിച്ച് ബാക്കി തുക കൈക്കലാക്കുന്നു. അവശേഷിക്കുന്ന ഒരു നോട്ട് മെഷീനിലേക്ക് തിരികെ പോകാന് അനുവദിക്കും. തിരികെ വരുന്ന തുക എണ്ണിതിട്ടപ്പെടുത്താത്തതുകൊണ്ട് മുഴുവന് തുകയും ബാങ്കിന്റെ അക്കൗണ്ട് ഹോള്ഡര്ക്ക് ക്രഡിറ്റ് ചെയ്യുമെന്നു കണ്ടെത്തിയായിരുന്നു തട്ടിപ്പ്.

സംഘത്തിനെതിരേ കേരളത്തില് വിവിധ പോലീസ് സ്റ്റേഷനുകളിലായി 24 കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.