1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ വ്യാജ ബിരുദസര്ട്ടിഫിക്കറ്റ് ഹാജരാക്കി ബി.എഡ് പ്രവേശം നേടി. കേരളസര്വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജില് കഴിഞ്ഞ വര്ഷം പ്രവേശം നേടി ആദ്യസെമസ്റ്റര് പഠനം പൂര്ത്തീകരിക്കുകയും ചെയ്തു. കോളജ് അധികൃതര്ക്ക് സംശയം തോന്നിയതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സര്ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞത്.സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ ഭാര്യ രാഗിണി സിങ് കഴിഞ്ഞവര്ഷമാണ് ബി.എഡ് പഠനത്തിന് ചേര്ന്നത്.

പ്രവേശഘട്ടത്തില് ബിരുദ സര്ട്ടിഫിക്കറ്റ് ഹാജരാക്കാതെ പട്ന സര്വകലാശാലയില്നിന്ന് ലഭിച്ച മാര്ക്ക്ലിസ്റ്റിന്റെ കോപ്പി മാത്രമാണ് നല്കിയിരുന്നത്. യഥാര്ഥ സര്ട്ടിഫിക്കറ്റുകള് എലിജിബിലിറ്റി സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സമര്പ്പിച്ചിരിക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. മാസങ്ങള്ക്ക് ശേഷം പരീക്ഷാ നടപടികള് പൂര്ത്തീകരിക്കുന്നതിനും മറ്റുമായി അസ്സല് ഡിഗ്രി സര്ട്ടിഫിക്കറ്റുകളിലെ മുദ്ര, ഒപ്പ് എന്നിവയില് ഉള്പ്പെടെ ഒട്ടേറെ വൈരുധ്യങ്ങള് അധികൃതര് കണ്ടെത്തിയതോടെയാണ് കോളജ് പ്രിന്സിപ്പല് പട്ന സര്വകലാശാലയുമായി ബന്ധപ്പെടുകയും സര്ട്ടിഫിക്കറ്റുകളുടെ ആധികാരികത അന്വേഷിക്കുകയും ചെയ്തു.പട്ന സര്വകലാശാലയുടെ പരീക്ഷാ കണ്ട്രോളര് ജൂണ് നാലിന് അയച്ചുകൊടുത്ത മറുപടിക്കത്തില് രാഗിണി സിങ്ങിന്റെ ബിരുദ സര്ട്ടിഫിക്കറ്റും മാര്ക്ക്ലിസ്റ്റും വ്യാജമാണെന്ന് അറിയിച്ചു. പൊലീസില് അറിയിച്ച് ക്രിമിനല് കുറ്റത്തിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.