1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2012


പ്രത്യേക ലേഖകന്‍

യുക്മയുടെ ദേശീയ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യുക്മ ദേശീയ നേതാക്കളുടെ പേരില്‍ വിവാദപരമായ തീരുമാനങ്ങള്‍ അടങ്ങിയ പത്രക്കുറിപ്പ് NRI മലയാളിക്ക് ലഭിച്ചു.വോക്കിങ്ങില്‍ നിന്നുള്ള ടോമിച്ചന്‍ കൊഴുവനാല്‍ (MV Augustine ) എന്ന വ്യക്തിയുടെ ഇമെയില്‍ വിലാസത്തില്‍ നിന്നാണ് പത്രക്കുറിപ്പ് ലഭിച്ചിരിക്കുന്നത്.യുക്മ സെക്രട്ടറി അബ്രഹാം ലൂക്കോസിന്റെ പേരില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പൊതുയോഗത്തില്‍ എടുത്തതായി പറയപ്പെടുന്ന തീരുമാനങ്ങള്‍ എന്നാണ് പത്രക്കുറിപ്പിലെ ഉള്ളടക്കത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.എന്നാല്‍ എന്ന് എപ്പോള്‍ എവിടെ നടന്ന പൊതുയോഗമാണ് എന്ന കാര്യം പരാമര്‍ശിച്ചിട്ടില്ല.അടുത്ത ദിവസങ്ങളിലൊന്നും യുക്മയുടെ പൊതുയോഗം നടന്നിരുന്നില്ല.

സാധാരണ ഗതിയില്‍ യുക്മ പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സെക്രട്ടറി അബ്രഹാം ലൂക്കൊസോ, പി ആര്‍ ഒ ബാല സജീവ്‌ കുമാറോ ആണെന്നിരിക്കെ ഇന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച പത്രക്കുറിപ്പ്‌ വ്യാജം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പത്രക്കുറിപ്പിലെ വാര്‍ത്തകള്‍ ആവട്ടെ ഏതോ പോതുയോഗത്തില്‍ എടുത്തതായി പറയപ്പെടുന്ന തീരുമാനങ്ങളും.സംഘടനയെയും നേതാക്കളെയും ചില ഭാഗങ്ങളില്‍ മോശമായി ചിത്രീകരിക്കുകയും വിവാദപരമായ ചില തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമാണ് പത്രക്കുറിപ്പ്.

തികച്ചും അപ്രായോഗികമായ നിര്‍ദേശങ്ങള്‍ അടങ്ങിയ പത്രക്കുറിപ്പ്‌ യുക്മ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന സംശയം ബലപ്പെട്ടതോടെ നിജസ്ഥിതി അറിഞ്ഞതിനു ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണ് എന്‍ ആര്‍ ഐ മലയാളിയുടെ തീരുമാനം.ടോമിച്ചന്‍ കൊഴുവനാലിന്റെ മാധ്യമ പരിചയം മനസിലാക്കി അദ്ദേഹത്തിന്‍റെ ഇമെയില്‍ ഹാക്ക്‌ ചെയ്തതാവാനും സാധ്യതയുണ്ട്.ഇത് സംബന്ധിച്ച ഔദ്യോകിക വിശദീകരണം യുക്മ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ലഭിച്ചതിനു ശേഷം മാത്രം പത്രക്കുറിപ്പ്‌ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.