യു കെയിലെ പ്രവാസ ജീവിതം മതിയാക്കി ആസ്ട്രേലിയയ്ക്ക് കുടിയേറുന്ന ടിജോ തോമസിനും കുടുംബത്തിനും ജെനു തോമസിനും കുടുംബത്തിനും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍റെ (ലിമ) ആഭിമുഖ്യത്തില്‍ ഗംഭീര യാത്രയയപ്പ് നല്‍കി. ലിവര്‍പൂള്‍ കെന്‍സിന്ഗ്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ലിമയുടെ മുന്‍ സെക്രട്ടറി ജോസ് മാത്യു അധ്യക്ഷത വഹിച്ചു.ആശംസകള്‍ നേര്‍ന്നു കൊണ്ട് മാത്യു അലക്സാണ്ടര്‍,ബിജു ജോര്‍ജ്,ബിനോയ് ജോര്‍ജ്,ടോം ജോസ്,ദിനൂപ് ജിര്ജ്,ആന്‍റോ,സിന്‍ലറ്റ് മാത്യു,മെലിസ ഇമ്മാനുവല്‍,ആലിക് മാത്യു,സെബാസ്റ്റ്യന്‍ സാര്‍,ജോയി ആഗസ്തി,ഷാജി ഉതുപ്പ് എന്നിവര്‍ സംസാരിച്ചു.

ലിമയുടെ ആദ്യകാല പ്രവര്‍ത്തകരും അസോസിയേഷന് വേണ്ടി കഠിന പ്രയത്നം നടത്തിയവരുമായ് ഈ വ്യക്തികളെ ഏവരും പ്രശംസിക്കുകയും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല