
പൊതു ഉത്സവത്തിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍.; ഇതില്‍ മതാചാരങ്ങള്‍ കൂട്ടി കലര്‍ത്തുമ്പോഴാണ് പ്രശ്‌നം. എല്ലാ മതസ്ഥരും വസിക്കുന്ന നാട്ടില്‍ ഇത്തരം വിഷയങ്ങളെ അങ്ങനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഈദ് – ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ഏതെങ്കിലും പൊതുഉത്സവത്തിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന ഫസല്‍ ഗഫൂറിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഇഎസ് ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓണാഘോഷം സംഘടിപ്പിച്ചത്. വര്‍ഗ്ഗിയ വിരുദ്ധ ദിനം എന്ന മുദ്രാവാക്യം മുഴക്കിയാണ് കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ ഈദ്-ഓണാഘോഷം നടന്നത്. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളമത്സരവും വിവിധ കലാപരിപാടികളും നടന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല