സ്വന്തം ലേഖകന്‍: കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ചേലാകര്‍മം, കോഴിക്കോട് ക്ലിനിക് അടച്ചു പൂട്ടിച്ചു, സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സ്ത്രീകള്‍ക്ക് ചേലാകര്‍മം എന്ന പേരില്‍ ചികിത്സരീതി നടത്തുന്നു എന്ന വാര്‍ത്തയെ തുടര്ന്ന്കോഴിക്കോടുള്ള സ്ഥാപനം അടച്ചു പൂട്ടിച്ചത്. ക്ലിനിക്കിന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള സമ്പ്രദായം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്? പറഞ്ഞു. ക്ലിനിക്? താഴിട്ടുപൂട്ടിയതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാന്‍ യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സക്ക് ക്ലിനിക്കിലെ ഡോക്ടറെ സമീപിച്ച വനിത റിപ്പോര്‍ട്ടറോടാണ് പ്രാകൃതമായ ചികിത്സരീതി ഡോക്ടര്‍ നിര്‍ദേശിച്ചത്. പ്രമുഖ മലയാള മാധ്യമം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ചേലാകര്‍മം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ചേലാകര്‍മത്തിനെതിരേ അവബോധം നടത്തുന്ന സഹീയോ എന്ന സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു മാധ്യമ സംഘം അന്വേഷണം നടത്തിയത്.
ആഫ്രിക്ക, ഈജിപ്ത്, യെമന്‍ എന്നിവടങ്ങളിലെ ഗോത്രവര്‍ഗക്കാരുടെയിടയില്‍ നിലനില്‍ക്കുന്ന ക്രൂരമായ ആചാരമാണ് ചേലാകര്‍മം. ഏകദേശം 20 കോടി പെണ്‍കുട്ടികളും സ്ത്രീകളും ചേലാകര്‍മത്തിന് ഇരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പിഞ്ചുകുട്ടികള്‍ മുതല്‍ 15 വയസ്സുവരെയുള്ളവര്‍ ഇതിന് ഇരയാക്കപ്പെടുകയും തുടര്‍ന്ന് രക്തസ്രാവം, അണുബാധ, പ്രസവത്തിലെ പ്രശ്നങ്ങള്‍ എന്നിവ മൂലം മരണപ്പെടുകയും ചെയ്യുന്നുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല