1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2018

സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ മകനെ ഹവാനയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മരണകാരണം കടുത്ത വിഷാദരോഗമെന്ന് റിപ്പോര്‍ട്ടുകള്‍. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് മരിച്ചത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ക്യൂബന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഹവാനയിലായിരുന്നു സംഭവം.

കാസ്‌ട്രോയുടെ മക്കളില്‍ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാര്‍ട്ട്. മോസ്‌കോയിലായിരുന്നു ബലാര്‍ട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുക!യും ചെയ്തു. ക്യൂബന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാര്‍ട്ട്. ക്യൂബ അക്കാഡമി ഓഫ് സയന്‍സിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.

ഫിഡലിറ്റോ എന്നാണ് ബലാര്‍ട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാര്‍ട്ടനെ അര്‍ഹനാക്കിയത്. കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡിയാസ് ബലാര്‍ട്ട് ഗുട്ടറസിലാണ് ബലാര്‍ട്ട് ജനിച്ചത്. നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മിര്‍തയെ കാസ്‌ട്രോ വിവാഹം ചെയ്യുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.