കൊച്ചി:ചെങ്കൊടി ഉപേക്ഷിച്ച സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍ പീതസാഗരത്തിലേക്ക് അലിഞ്ഞുചേരുന്നു. ലൈംഗികാരോപണത്തെത്തുടര്ന്നു സി.പി.എം പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എസ്.എന്‍.ഡി.പി നേതൃനിരയിലേക്കു കടന്നുവരികയാണ്. കഴിഞ്ഞദിവസം മൂവാറ്റുപുഴയില്‍ നടന്ന ചതയദിന ഘോഷയാത്രയിലും സമ്മേളനത്തിലും കോട്ടമുറിക്കല്‍ ആദ്യാവസാനം പങ്കെടുത്തു. ശ്രീകുമാര ഭജന ദേവസ്വക്ഷേത്രാങ്കണത്തില് നിന്നാരംഭിച്ച ഘോഷയാത്രയിലും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനവേദിയിലും കോട്ടമുറിക്കല്‍ സജീവമായിരുന്നു. മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നല്കിയ കോട്ടമുറിക്കലിനെ പ്രശംസിക്കാനും സംഘാടകര്‍ മറന്നില്ല.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനെത്തുടര്‍ന്നു മാസങ്ങളായി പൊതുരംഗത്തുനിന്നു മാറിനില്‍ക്കുന്ന കോട്ടമുറിക്കല്‍ എസ്.എന്‍.ഡി.പി വേദിയില്‍ എത്തിയത് ഏറെ ചര്‍ച്ചയായി. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്ന സാഹചര്യത്തില്‍ കോട്ടമുറിക്കലിന്റെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്. എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് എന്‍ ജി വിജയന് കോട്ടമുറിക്കലിന്റെ അടുത്ത ബന്ധുവാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല