കരിസ്മാറ്റിക് നവീകരണ രംഗത്ത് ആത്മീയ ഉണര്‍വ് നല്‍കുന്ന വചന സന്ദേശങ്ങളുമായി ഡിവൈന്‍ ടിവി സംപ്രേഷണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. 24 മണിക്കൂറും വചന വിരുന്നൊരുക്കുന്ന ഡിവൈന്‍ ടിവിയുടെ നേതൃത്വത്തില്‍ ‘ഫ്രണ്ട്സ് ഓഫ് ഡിവൈന്‍ ‘ എന്ന കൂട്ടായ്മയ്ക്ക് യുകെയില്‍ തുടക്കമായി . കഴിഞ്ഞ ദിവസം ബ്രിസ്റ്റോളില്‍ നടന്ന ചടങ്ങില്‍ ഡിവൈന്‍ ടിവി ചെയര്‍മാന്‍ ഫാ: ജോര്‍ജ് പനക്കല്‍ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഡിവൈന്‍ ടിവിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്ന് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആത്മീയ വളര്‍ച്ചയ്ക്കുതകുന്ന നിരവധി പരിപാടികളും സംഘടിപ്പിക്കും, 2012 ല്‍ ഓള്‍ യുകെ ബൈബിള്‍ ക്വിസ് മത്സരവും ക്രിസ്ത്യന്‍ ഭക്തിഗാന മത്സരവും ഉണ്ടായിരിക്കും. അതോടൊപ്പം ഏരിയാ തലത്തില്‍ പ്രാര്‍ഥനാ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തി ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും നടത്തും. ഫാ: ജോര്‍ജ് പനയ്ക്കല്‍ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കും. ഫ്രണ്ട്സ് ഓഫ് ഡിവൈനില്‍ അംഗങ്ങളേ ചേര്‍ന്ന് സുവിശേഷ വത്കരണത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക.
തോമസ് ആന്റണി (ലണ്ടന്‍) – 07903719707
ഫ്രാന്‍സിസ് മാത്യു (ബാസില്‍ഡണ്‍ ) – 07793452184
തോമസ് (പൂള്‍) – 07872468499
ജോയി ഇഞ്ചക്കല്‍ (ബ്രിസ്റ്റോള്‍) – 07852984572
റോയ് കാഞ്ഞിരത്താനം (ബെര്‍മിംഗ്ഹാം) – 07794564772











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല