1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ ശ്രീ വക്കം പുരുഷോത്തമന്റെ ബന്ധുവും ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളുമായ വക്കം ലക്ഷ്മിനിവാസില്‍ ജി മോഹനന്‍ (73) നിര്യാതനായി. ചൊവ്വാഴ്‌ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ ലണ്ടനിലെ ന്യൂ ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ അസുഖ മൂലം കുറച്ച് കാലമായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.ശ്രീ വക്കം പുരുഷോത്തമന്റെ ഭാര്യാ സഹോദരിയാണ് മോഹനന്റെ ഭാര്യ ശകുന്തള. ഈസ്റ്റ്‌ ഹാമിലെ 132 BURGES ROAD LONDON E6 2BN ലാണ് ഇവര്‍ താമസിച്ചിരുന്നത്.

മക്കള്‍: സുധീര്‍ മോഹന്‍, മീര, ചൈതന്യ. മരുമക്കള്‍: സോണിയ, ഡിനു, തുഷാര്‍ ദേവ് ഐശ്വര്യ, വിനയ് എന്നിവര്‍ ചെറുമക്കളാണ്.സംസ്ക്കാരം 11ം തീയതി ശനിയാഴ്‌ച്ച നടക്കും. ശനിയാഴ്‌ച്ച രാവിലെ ഒന്‍പത് മണിയ്ക്ക് ലണ്ടന്‍ ബെക്റ്റണിലെ ടി ക്രിബ്‌സ് ആന്റ് സണ്‍സ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഹാളില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അഡ്രസ്സ്:

T CRIBB AND SONS FUNERAL DIRECTORS ,
Victoria House, 10 Woolwich Manor Way,
Beckton, London E6 5PA AND

പതിനൊന്ന് മണിയ്ക്ക് ലണ്ടന്‍ സിറ്റി ക്രമറ്റോറിയത്തില്‍ സംസ്ക്കാരം നടക്കും

അഡ്രസ്സ്:

City of London Cemetery and Crematorium.
Aldersbrook Road Manor Park,
London E12 5DQ

പരേതന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍, ലണ്ടനിലെ ഒ.ഐ.സി.സി നേതാക്കളായ ഗിരി മാധവന്‍, തോമസ് പുളിക്കല്‍, ടോണി ചെറിയാന്‍, ജെയ്‌സണ്‍ ജോര്‍ജ്, ബിജു ഗോപിനാഥ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.