ജി. സുധാകരന്‍ എംഎല്‍എ ആലപ്പുഴ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ദേശീയപാതയുടെ സമീപത്തുളള അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വഴിയടച്ച് മെറ്റല്‍ ഇറക്കിയതിനാണ് രാവിലെ പത്തുമണി മുതല്‍ പ്രതിഷേധം നടത്തുന്നത്.
റോഡു പണിക്കായുള്ള മെറ്റല്‍ ഇത്തരത്തില്‍ ഇറക്കിയിട്ടിരിക്കുന്നത് മൂലം തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം ഉണ്ടാകാനിടയുള്ള അപകട സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇത്തരത്തില്‍ മെറ്റല്‍ ഇറക്കാന്‍ ആവശ്യപ്പെട്ട കോണ്‍ട്രാക്‌ടറെയും മെറ്റല്‍ ഇറക്കിയ ലോറിഡ്രൈവറേയും അറസ്‌റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. മെറ്റല്‍ക്കൂനയ്‌ക്ക് മുകളിലിരുന്നാണ് എംഎല്‍എയുടെ പ്രതിഷേധം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല