1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2011

ജോണ്‍ വര്‍ഗീസ്

മാഞ്ചസ്റ്റര്‍: കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രവാസിസംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി. യു.കെ )യുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 142 ാം ജന്‍മദിനവും അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നു. മാഞ്ചസ്റ്ററില്‍ (St.Martin’s Church ,2 Blackcarr Road, Road Wythenshaw,Manchester,M23 1LX ) ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് രാവിലെ ഒമ്പതര മുതല്‍ ഒരു മണിവരെ വിപുലമായി ആഘോഷിക്കുന്നു.

രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍. തുടര്‍ന്ന് ഗാന്ധിയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന.പത്തര മുതല്‍ പതിനൊന്നരവരെ സര്‍വമത പ്രാര്‍ഥന.ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം, ബുദ്ധ മത പണ്ഡിതരും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. പതിനൊന്നരക്ക് ഗാന്ധി ജയന്തി റാലിയും തുടര്‍ന്ന് 12 ന് ഗാന്ധിജി അനുസ്മരണ സമ്മേളനവും നടക്കും. കെ.പി.സി.സി. മെംബര്‍ അഡ്വ.ജിനദേവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നാനാജാതി മതസ്തരായ ആളുകളും ജനപ്രതിനിധികളും ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനാനന്തരം പായസം വിളമ്പി രാഷ്ട്രപിതാവിന്റെ ജന്‍മദിനം ആഘോഷിക്കും. ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഒ.ഐ.സി.സി. യുടെ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ വര്‍ഗീസ് 07912697367,ബെന്നിച്ചന്‍ 07877331421, ഷൈജു തോമസ് 07988648463, ലക്സന്‍ കല്ലുമാടിക്കല്‍ 07784272529 ,വിനോദ് ചന്ദ്രന്‍ 07949830829 എന്നിവരുമായി ബന്ധപ്പെടുക. ‍ ‍

Venue: St.Martin’s Church ,2 Blackcarr Road, Road Wythenshaw,Manchester,M23 1LX

Time -9 am till 1pm

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.