1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2016

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തീരുമാനമായെങ്കിലും കലിപ്പ് തീരാതെ പത്തനാപുരത്തെ താരങ്ങള്‍. എതിരാളിയായിരുന്ന നടന്‍ ജഗദീഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.ബി. ഗണേഷ്‌കുമാര്‍ രംഗത്തെത്തി. ജഗദീഷ് നീചമായും മ്ലേച്ചമായും സംസ്‌കാരശൂന്യവുമായാണു തനിക്കെതിരേ പ്രചാരണം നടത്തിയതെന്നു ഗണേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു.

അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളേയും അതിജീവിച്ചു തിരിച്ചുവരാന്‍ അവസരമൊരുക്കിയതു പത്തനാപുരത്തെ ജനങ്ങളാണ്. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നിയമ സഭയില്‍ പ്രസംഗിച്ചതിനാണു തനിക്ക് യു.ഡി.എഫ്. വിടേണ്ടിവന്നത്. കഴിഞ്ഞ മൂന്നു തവണയും തനിക്കെതിരേ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ അന്തസുള്ള നേതാക്കന്മാരായിരുന്നു. എന്നാല്‍ ഇത്തവണ നീചനായ ഒരാളോടു മത്സരിക്കേണ്ടിവന്ന ഗതികേടു മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ഗണേഷ് പറഞ്ഞു.

സോളാര്‍ കേസ് ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തി ഗണേഷിന്റെ സ്വഭാവത്തെ കുറ്റപ്പെടുത്തി പ്രചാരണ സമയത്ത് ജഗദീഷ് രംഗത്തെത്തിയിരുന്നു.
സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യ നടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേഷിന്റെ തിരിച്ചടി.

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്നും നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് തിരിച്ചടിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗണേഷിന് വോട്ട് അഭ്യര്‍ഥിക്കാനായി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയത് ജഗദീഷ് വിവാദമാക്കിയത് നടന്‍ സലിം കുമാറിന്റെ അമ്മയില്‍ നിന്നുള്ള രാജിയിലും സഘടനിയിലെ പൊട്ടിത്തെറിയിലും കലാശിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.