കൊട്ടാരക്കരയില്‍ തനിക്ക് സ്വീകരണം നല്‍കാനായി സംഘടിപ്പിച്ചിട്ടുള്ള യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഈ രാജ്യത്ത് ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് ഇത്ര വലിയ കുറ്റമാണോ എന്നും ഗണേഷ് ചോദിച്ചു.
തന്നെ അനുകൂലിക്കുന്നവര്‍ നടത്തുന്ന പരിപാടിയാണത്. താനിപ്പോഴും കേരള കോണ്‍ഗ്രസ് ബി അംഗമാണ്. കേരള കോണ്‍ഗ്രസ്ബിയുടെ വിഭാഗീയമായ യോഗമൊന്നുമല്ല ഇത്. ആര്‍ ബാലകൃഷ്ണ പിള്ള യോഗത്തില്‍ വന്നാല്‍ സ്വീകരിച്ചു മുന്‍നിരയിലിരുത്തുമെന്നും ഗണേഷ് പറഞ്ഞു.
ഭാരവാഹി അല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണ് താനിപ്പോഴും. പാര്‍ട്ടി വിടാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ഇതുവരെയും അച്ചടക്കവും ലംഘിച്ചിട്ടില്ല ഗണേഷ് വ്യക്തമാക്കി.
തന്നെ അനുകൂലിക്കുന്നവരോട് വാര്‍ത്താസമ്മേളനം നടത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കിയ ഗണേഷ്‌കുമാര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വപ്‌നത്തില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ലെന്നും പ്രതികരിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല