തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഒന്‍പത് പേര് ചേര്‍ന്ന് 21 കാരിയെ ബലാത്സംഗം ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നഗരത്തിലെ കോള്‍ സെന്റര്‍ ജീവനക്കാരിയെയാണ് കൂട്ടുകാരനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്.
തന്റെ കാമുകിയുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയോട് ഫരീദാബാദില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് സമ്മതിച്ച പെണ്‍കുട്ടി ജോലികഴിഞ്ഞ് രാത്രി എട്ട് മണിയോടെ യുവാവ് പറഞ്ഞ സ്ഥലത്തെത്തുകയായിരുന്നു. അവിടെ വച്ച് സംസാരിച്ചതിനു ശേഷം പെണ്‍കുട്ടിയെ കാറില്‍ വീട്ടില്‍ വിടാം എന്ന് പറഞ്ഞു. തുടര്‍ന്ന് നാനോ കാറില്‍ പെണ്‍കുട്ടിയുമായി പുറപ്പെട്ട് യുവാവ് തെറ്റായ റൂട്ടിലാണ് വാഹനം ഓടിച്ചത്.
ഇതേ സമയം യുവാവ് തന്റെ സുഹൃത്തക്കളെ ഫോണില്‍ വിളിച്ച് മറ്റ് രണ്ട് കാറുകളില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തൂടര്‍ന്ന് ഒന്‍പത് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ കാറില്‍ വച്ചും ആളൊഴിഞ്ഞ പ്രദേശത്തുമായി ആറ് മണിക്കൂറോളം കൂട്ട ബലാത്സംഗം ചെയ്തു. അതിനു ശേഷം പെണ്‍കുട്ടിയെ ബല്ലാബാഗ് പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടി തന്നെയാണ് പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചത്. തന്നെ ആക്രമിച്ചവരെ അറിയാമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് കമ്മീഷണര്‍ എസ് എസ് കപൂര്‍ പറഞ്ഞു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല