1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

സ്വവര്‍ഗ അനുരാഗികളുടെ വിവാഹം നിയമപരമാക്കാനുള്ള തീരുമാനം കാമറൂണ്‍ കൈക്കൊണ്ടത് വന്‍ വിവാദത്തിനു തിരി കൊളുത്തിയത് പുറമേ ബ്രിട്ടനില്‍ മറ്റൊരു വിവാദത്തിനുള്ള സാഹചര്യവും ഒരുങ്ങുന്നു. സ്വവര്‍ഗപ്രേമികളുടെ വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂളില്‍ പഠിപ്പിക്കാനുള്ള ശ്രമമാണ് വിവാദമാകുന്നത്. ഏറെ വിചിത്രമായ കാര്യം അഞ്ചു വയസാകുന്നതിനു മുന്‍പ് തന്നെ ഇതേക്കുറിച്ച് പൂര്‍ണ്ണ ബോധം ഉണ്ടാക്കുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യംഎന്നതാണ്. ഇത് പല അധ്യാപകരുടെയും മതപരമായ വിശ്വാസങ്ങള്‍ക്ക് എതിരെയാണ് എങ്കിലും പഠിപ്പിച്ചില്ലെങ്കില്‍ അച്ചടക്കലംഘനത്തിന് ശിക്ഷ ലഭിക്കും എന്നതില്‍ ഒരു സംശയവുമില്ല.

സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കുന്ന അവസ്ഥയില്‍ ഈ വാര്‍ത്ത ഏറെ പ്രാധാന്യം നേടിക്കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടനിലെ ഒരു വിഭാഗം പേര്‍ ഇപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്നുണ്ട്. അതിനിടെ സ്വവര്‍ഗ വിവാഹം കത്തോലിക്കാ സഭക്ക് അംഗീകരിക്കുവാന്‍ കഴിയുകില്ലെന്നു തുറന്നു പറഞ്ഞു പല ക്രിസ്തീയമത പുരോഹിതരും രംഗത്ത്‌ വന്നിരുന്നു. ഇപ്പോഴത്തെ ഈ തീരുമാനം മാതാപിതാക്കള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്. വിവാഹത്തോടുള്ള കുട്ടികളുടെ കാഴ്ചപ്പാട് തന്നെ ഇതിലൂടെ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന് മാതാപിതാക്കള്‍ കരുതുന്നു. അടുത്ത മാസത്തോടു കൂടെ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കിയതായുള്ള അറിയിപ്പ് നിലവില്‍ വരും.

മുന്‍പ് കുട്ടികളെ വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുന്നത് സ്വാഗതം ചെയ്ത രാജ്യമാണ് ബ്രിട്ടന്‍. വിവാഹം എന്ന സങ്കല്‍പ്പത്തെ മാറ്റിമറയ്ക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഇപ്പോഴത്തെ പഠനവ്യവസ്ഥിതിയിലും മാറ്റം ഉണ്ടാക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ ഇതിനെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് ശരിയായ തീരുമാനം തന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു എങ്കിലും നിര്‍ബന്ധപരമായ ഈ തീരുമാനം ഏതൊക്കെ രീതിയില്‍ കുട്ടികളെ ബാധിക്കും എന്ന് പലര്‍ക്കും ഭയമുണ്ട്.

മതപരമായ സ്കൂളുകള്‍ ഇതിനെക്കുറിച്ച്‌ പഠിപ്പിക്കുമോ എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കാതിരിക്കുന്നതിനു 36000 പേര്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് സ്വവര്‍ഗപ്രേമികളുടെ നീതിന്യായങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള യുദ്ധമായി മാറാന്‍ സമ്മതിക്കില്ലെന്നു ഇക്വിട്ടീസ്‌ മിനിസ്റ്റര്‍ ആയ ല്യന്നെ ഫെതര്‍സ്റ്റോണ്‍ അറിയിച്ചു. എന്തായാലും ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന ഈ തീരുമാനം ബ്രിട്ടനിലെ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദങ്ങള്‍ക്ക്‌ വഴി വെക്കുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.