1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2017

സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം, ഗാസയില്‍ പ്രതിഷേധം കത്തുന്നു, തെരുവുകളില്‍ വ്യാപക ഏറ്റമുട്ടലുകള്‍. അമേരിക്ക ജറൂസലേമിനെ അംഗീകരിച്ച നടപടിയില്‍ പ്രതിഷേധിക്കുന്ന പലസ്തീനികളും ഇസ്രായേല്‍ പട്ടാളവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപൂര്‍വ ദേശത്ത് അമേരിക്കയുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിച്ചുവെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിഷേധങ്ങളോട് പ്രതികരിച്ചു.

ജറൂസലേം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ഫലസ്തീനില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തിയിലും ഫലസ്തീന്‍ നിവാസികള്‍ പ്രകടനം നടത്തി. ആയിരങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ പട്ടാളം റബ്ബര്‍ ബുള്ളറ്റും വെടിവെപ്പും നടത്തി.

സംഘര്‍ഷത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്.
ട്രംപിന്റെ നീക്കത്തിനെതിരെ ഫലസ്തീന്‍ പ്രസിഡന്റ് മഹ!മൂദ് അബ്ബാസ് വീണ്ടും രംഗത്തെത്തി. നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും അമേരിക്കയുടെ പ്രാധാന്യം ഇല്ലാതായെന്നും അബ്ബാസ് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.