എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുന്നതിനു മുന്‍പ് ആര്‍. ശെല്‍വരാജും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും പരസ്‌പരം ടെലിഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. രാജിവയ്‌ക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും നടത്തിയ ഫോണ്‍കോളുകളുടെ വിവരങ്ങളാണു പുറത്തായത്. ശെല്‍വരാജ് പി.സി. ജോര്‍ജിനെയും തിരിച്ചും വിളിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം പ്രതിരോധത്തിലായി.
പി.സി. ജോര്‍ജിന്റെ മൊബൈലില്‍ നിന്നുള്ള മാര്‍ച്ച് മാസത്തെ വിളികളുടെ പട്ടികയാണ് മാധ്യമങ്ങള്‍ക്കു ലഭിച്ചത്. മാര്‍ച്ച് നാലിന് ആര്‍.ശെല്‍വരാജ് മൊബൈല്‍ഫോണില്‍ നിന്ന് പി.സി. ജോര്‍ജിനെ വിളിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 2.07ന് ആരംഭിച്ച ഫോണ്‍ സംഭാഷണം 17 സെക്കന്‍ഡ് നീണ്ടതായി കോള്‍ ലിസ്‌റ്റ് വ്യക്‌തമാക്കുന്നു. തുടര്‍ന്ന് 2.11ന് രണ്ടാമതും ശെല്‍വരാജ് ജോര്‍ജിനെ വിളിച്ചു. ഈ സംഭാഷണം ഒരു മിനിറ്റും രണ്ടു സെക്കന്‍ഡും നീണ്ടു. അടുത്ത ഫോണ്‍ സംഭാഷണം മാര്‍ച്ച് ആറിനായിരുന്നു. പി.സി. ജോര്‍ജ് തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ശെല്‍വരാജിന്റെ പി.എ. രഘുനാഥിന്റെ 9447226531 എന്ന നമ്പറിലേക്കാണു വിളിച്ചത്.
ഉച്ചയ്‌ക്ക് 12.09നായിരുന്നു ആദ്യ കോള്‍. 53.. അതേദിവസം വൈകിട്ട് 4.45ന് വീണ്ടും ജോര്‍ജ് വിളിച്ചു. ആദ്യ കോളിന് സമാനമായ തുകയാണ് രണ്ടാമത്തെ കോളിനും ഈടാക്കിയിരിക്കുന്നത്. പി.എയുടെ മൊബൈല്‍ഫോണ്‍ ശെല്‍വരാജാണ് ഉപയോഗിക്കുന്നതെന്നു ഇടതു കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. കുതിരക്കച്ചവടം നടന്നതായി എല്‍.ഡി.എഫ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്‌ക്കുംവിധമാണ് തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. ശെല്‍വരാജിനെ വിളിച്ചിരുന്നുവെന്നു പി.സി. ജോര്‍ജ് സ്‌ഥിരീകരിച്ചു. ഇനിയും വിളിക്കും. താന്‍ ചീഫ് വിപ്പാണ്. എല്ലാ എം.എല്‍.എമാരെയും വിളിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല