സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ജര്‍മ്മന്‍ യുവതിയെ ഓട്ടോ ഡ്രൈവറും കൂട്ടുമാരും മാനഭംഗപ്പെടുത്തിയതായി പരാതി. ഡിസംബര്‍ പതിനാലിന് മധ്യ ഡല്‍ഹിയിലെ പ്രസാദ് നഗറിലാണ് സംഭവം നടന്നതെന്ന് യുവതി ഡല്‍ഹി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തു പോയ ശേഷം മടങ്ങുന്നതിനിടെ വഴി തെറ്റിയ യുവതി ഓട്ടോ ഡ്രൈവറോട് സഹായം തേടി. ഈ അവസരം മുതലാക്കി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപെട്ടോടിയ തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം പിന്തുടര്‍ന്നെത്തി വീണ്ടും പീഡിപ്പിച്ചതായി യുവതി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.
അക്രമികളില്‍ ഒരാളെ കടിച്ചു പരുക്കേല്‍പ്പിച്ച ശേഷമാണ് തനിക്ക് സ്ഥലത്ത് നിന്ന് രക്ഷപെടാനായതെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മടങ്ങിയ യുവതി ഇമെയില്‍ വഴി കഴിഞ്ഞ ജനുവരി അഞ്ചിനാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 19 ന് പോലീസില്‍ പരാതി നല്‍കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല