നാലു വയസ്സുകാരിയായ പെണ്‍കുട്ടി വെള്ളം കുടിയ്ക്കാനായെത്തിയത് നടുറോഡില്‍. ലങ്കാഷെയറിലെ ക്ലീത്രോപ്സിലാണ് സംഭവം. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന പോല്‍ കോളിയര്‍ എന്ന 58 കാരനാണ് നാല് വയസ്സുകാരിയായ പെണ്‍കുട്ടി നടുറോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടത്. ചോദിച്ചപ്പോള്‍ വെള്ളം കുടിയ്ക്കാനായി വന്നതാണെന്നും അമ്മ ഉറങ്ങുകയാണെന്നുമായിരുന്നു മറുപടി. ആകെ പകച്ചുപോയ കോളിയര്‍ പോലീസിനെ വിവരമറിയിച്ചു.
കുട്ടിയെ കണ്ടെത്തുമ്പോള്‍ കൈയ്യിലൊരു പാവയുണ്ടായിരുന്നതായി കോളിയര്‍ പറയുന്നു. എന്നാല്‍ സമീപത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ആരും കുട്ടിയെ എടുത്തുകൊണ്ടുവരുന്നതും ശ്രദ്ധയില്‍ പെട്ടില്ല. കുട്ടി എങ്ങനെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയെന്നും അറിയില്ലെന്ന് കോളിയര്‍ പറയുന്നു.
പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന അല്‍പ്പസമയത്തിനകം പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മാതാവിനെ കണ്ടെത്തിയതായും കുട്ടിയെ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് അറിയിച്ചു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല