1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2011

സാബു ചുണ്ടക്കാട്ടില്‍

ഗ്ലാസ്ഗോ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊന്തമാതാവിന്റെ തിരുനാള്‍ ദിനമായ ഒക്റ്റോബര്‍ ഏഴ്, വെള്ളിയാഴ്ച അഖണ്ഡ ജപമാല ദിനമായി ആചരിക്കും. സ്കോട്ട്ലാന്‍ഡില്‍ ആദ്യമായി നടക്കുന്ന അഖണ്ഡ ജപമാല ഗ്ലാസ്ഗോ സെന്റ്‌ ജെയിംസ് പള്ളിയിലാണ് നടക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന ജപമാല ആഘോഷ പൂര്‍വമായ ദിവ്യബലിയോടെ സമാപിക്കും.

ഗ്ലാസ്ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോയി ചെറാട്ടിയില്‍ മുഖ്യ കാര്‍മികനായിരിക്കും. ഒക്റ്റോബര്‍ ഒന്ന് മുതല്‍ 31 വരെ എട്ട് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിവിധ ഭവനങ്ങളിലായി ജപമാലയും നടന്നു വരികയാണ്. ഇതിന്റെ സമാപനം 31 ന് ആഘോഷ പൂര്‍വമായ പരിപാടികളോടെ നടക്കുമെന്നും ഫാ: ജോയ് ചെറാടിയില്‍ അറിയിച്ചു. അഖണ്ഡ ജപമാലയില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ: ജോയി ചെറാടിയില്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07928315727
01418920752
പള്ളിയുടെ വിലാസം:
St James Church
20, Beltrees Road
Glasgow

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.