1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2011


മനോജ്‌ വേണുഗോപാലന്‍

ഗ്ലൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ ബാര്‍ബിക്യൂ/സ്പോര്‍ട്സ്‌ ഡേ നടത്തി.ഇക്കഴിഞ്ഞ ജൂലൈ രണ്ടാം തീയതി ശനിയാഴ്ചയാണ് നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത ആഘോഷങ്ങള്‍ നടന്നത്.ജി എം എ സെക്രട്ടറി സതീഷ്‌ വെളുത്തേരില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വച്ച് പേട്രന്‍ തിയോഡര്‍ ഗബ്രിയേല്‍ ഹീലിയം ബലൂണുകള്‍ പറത്തി മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലാ ആശുപത്രിക്ക് ധനസഹായം നല്‍കുന്നതിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി തുറന്നു പ്രവര്‍ത്തിച്ച പ്രത്യേക ചാരിറ്റി കൌണ്ടറിന്റെ ഉദ്ഘാടനം ജി എം എ പ്രസിഡന്റ് ഡോക്ടര്‍ ബിജു പെരിങ്ങത്തറ നിര്‍വഹിച്ചു.രുചികരമായ ഇന്ത്യന്‍ വിഭവങ്ങള്‍ ചാരിറ്റി കൌണ്ടറില്‍ ലഭ്യമായിരുന്നു.ലൌലി സെബാസ്റ്റ്യന്‍,ഷംസുദ്ദീന്‍,ഷറഫുദീന്‍,ഡോക്ടര്‍ ബിജു,ജോസഫ്‌കുട്ടി,ഡോക്ടര്‍ ഗബ്രിയേല്‍,ലിനി,ജിനി,രെമ്യ തുടങ്ങിയവര്‍ക്ക് പുറമേ ഓരോ ജി എം എ അംഗങ്ങളും ഈ സംരംഭം വിജയമാക്കുന്നതില്‍ പങ്കു വഹിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ,ഓട്ടം,തവള ചാട്ടം,ലെമണ്‍ റെയ്സ്,ഷോട്ട് പുട്ട്,വടം വലി കബഡി എന്നീ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.വിശ്രമവേളയില്‍ ബാര്‍ബിക്യൂ നടത്തി.അനുകൂല കാലാവസ്ഥയില്‍ രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചടങ്ങുകള്‍ വൈകുന്നേരം അഞ്ചുമണിയോടെ സമാപിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.