ഒളിക്യാമറ വിവാദത്തില്‍ തന്നെ കുടുക്കിയത് സി.പി.എം നേതാക്കളായ എസ്.ശര്‍മ്മയും, കെ. ചന്ദ്രന് പിളളയും, എം.സി ജോസഫൈനുമാണെന്ന് മുന്് എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍.മൂവാററുപുഴയില്‍ നടന്ന പി.പി.എസ്തോസ് അനുസ്മരണത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.ഗോപിക്കെതിരെയുളള റിപ്പോര്‍ട്ട് സംസ്ഥാന കമ്മിററി ചര്‍ച്ചചെയ്യാനിരിക്കെയാണ് ഗോപിയുടെ ആരോപണം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം വന്‍കിട കമ്പനിക്ക് 150 ഏക്കര്‍ നിലം നികത്താന്‍ എസ്.ശര്‍മ്മ ശ്രമിച്ചു.അതിനെ താന്‍ എതിര്‍ത്തു.ശര്‍മ്മ തന്നോട് ആ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.ജി.സി.ഡി.എ ചെയര്മാന് ആയിരുന്ന ജോസഫൈന് എതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പററി താന്‍ സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.ഇതും വൈരാഗ്യത്തിനിടയാക്കി.
ഒളിക്യാമറ പ്രയോഗത്തിനു പിന്നിലെ സത്യം പുറത്തുവരണമെങ്കില്‍ ചന്ദ്രന് പിളളയുടെ ലാപ്പ്ടോപ്പ് കസ്ററടിയില്‍ എടുക്കണമെന്നും, ശര്‍മ്മയുടെ പി.എ മാരായ സതീശനെയും പീറററെയും ചോദ്യം ചെയ്യണമെന്നും താന്‍ പാര്‍ട്ടി കമ്മീഷനു മുന്നില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല.താനുമായി ബന്ധമുണ്ടന്ന് ആരോപിക്കുന്ന അഭിഭാഷകയില്‍ നിന്നും നിര്‍ബന്ധിച്ച് പരാതി എഴുതി വാങ്ങാന്‍ ശ്രമിമുണ്ടായി.അന്വേഷണ കമ്മീഷനില്‍ അംഗമാകുന്നതിന് മുമ്പ് ജോസഫൈന് ഒററയ്ക്കുപ്പോയി അവരെ കണ്ടത് സംശയാസ്പദമാണെന്നും ഗോപി കോട്ടമുറിക്കല്‍ ആരോപിക്കുന്നു.ആരോപണക്കാര്‍ സ്വഭാവദൂഷ്യ നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ തന്റെ കാലു പിടിച്ചു കരഞ്ഞവരാണെന്നും ഇതിനുളള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോട്ടമുറിക്കല്‍ കൂട്ടിച്ചേര്‍ത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല