അതിരപ്പിള്ളി വൈദ്യുതപദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചു.പദ്ധതിക്ക് നേരത്തെ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രാലയത്തിനുമാണ് കത്തയച്ചത്. അതിരപ്പിള്ളിക്കൊപ്പം കര്‍ണാടകയിലെ ഗുണ്ഡിയ പദ്ധതിക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കര്‍ണാടകയുടെ സമ്മര്‍ദത്തെതുടര്‍ന്ന് ഇത് പരിശോധിച്ചുവരികയാണെന്നാണ് വാര്‍ത്തകള്‍.
അതിരപ്പിള്ളിയുടെ കാര്യത്തിലും പുനഃപരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.15 വര്‍ഷമായി കടലാസിലായ പദ്ധതിക്ക് മൂന്ന് തവണ കേന്ദ്രാനുമതി ലഭിച്ചിരുന്നു. രണ്ട് തവണ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കണമെന്ന ശക്തമായ നിലപാട് വൈദ്യുതി ബോര്‍ഡിനുണ്ട്.ഗാര്‍ഡില്‍ കമ്മിറ്റി ഇതേക്കുറിച്ച് പഠിച്ചപ്പോള്‍ ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ചില്ലെന്ന ആക്ഷേപവും അവര്‍ക്കുണ്ട്. എന്നാല്‍ പദ്ധതി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന അഭിപ്രായമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്. നിരവധി ജീവികളുടെ വംശനാശത്തിന് വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു.
പദ്ധതിക്കെതിരെ പുഴ സംരക്ഷണ സമിതി സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് നിലപാടെടുക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായത്തിലേക്ക് സര്‍ക്കാര്‍ വന്നുവെന്നാണ് കേന്ദ്രത്തിനയച്ച കത്ത് വ്യക്തമാക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല