1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011

നവംബര്‍ അഞ്ചിന് വൈകുന്നേരം നാലരയ്ക്ക് സൌത്താംപ്ട്ടന്‍ ബിറ്റെന്‍ പാര്‍ക്ക് സ്കൂളില്‍ ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര ഹാംപ്ഷെയറിന്റെ മൂന്നാമത് വാര്‍ഷികവും ഗ്രേസ് നൈറ്റ് എന്നാ മെഗാ ഷോയും പരിപാടികളുടെ പുതുമകള്‍ കൊണ്ടും അവതരണത്തിലെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി. 5 മണിക്കൂറിലേറെ നീണ്ടു നിന്ന കലാവിരുന്ന് ജനം ആവേശപൂര്‍വ്വം ഏറ്റുവാങ്ങി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കലാകാരന്മാരും കലാസ്വാദകരും നിറഞ്ഞ സന്ധ്യയില്‍ ഏഷ്യാനെറ്റ് യുകെ ചെയര്‍മാന്‍ ശ്രീ ശ്രീകുമാര്‍ ഭദ്രദീപം തെളിച്ചു കലാസന്ധ്യക്ക് തുടക്കം കുറിച്ചു. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച പൊതു യോഗത്തില്‍ നോബിള്‍ മാത്യു സ്വാഗതവും ഫാ: എല്‍ദോസ് കൌങ്ങിപ്പിള്ളി, ചേതന യുകെ ബോണ്‍മൌത്തിലെ നോബിള്‍, കല ഹാംപ്ഷെയറിലെ ജോര്‍ജ് എടത്വ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജയ്സണ്‍ ടോം നന്ദി രേഖപ്പെടുത്തി. ക്രിസ്റ്റി രജി ജോര്‍ജ് പരിപാടികളുടെ അവതാരികയായിരുന്നു.

ശാസ്ത്രീയ നൃത്ത ചുവടുകള്‍ക്കു പുതിയ മാനം നല്‍കിയ ലണ്ടന്‍ ക്ഷേത്രയുറെ സന്തോഷ്‌ മേനോന്റെ നേതൃത്വത്തില്‍ എത്തിയ കലാകാരന്മാര്‍ അരങ്ങില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്നു ഇന്ദ്രജാല പ്രകടനങ്ങളുമായി മജീഷ്യന്‍ ഡോനാള്‍ഡ മാഞ്ചസ്റ്റര്‍, പൂതനാമോക്ഷം കഥകളിയുമായി കലാമണ്ഡലം ദമ്പതികള്‍ വിജയകുമാറും ബാര്‍ബ്ബറാ വിജയകുമാറും ഫ്യൂഷന്‍ സംഗീതത്തിന്റെ അലകള്‍ തീര്‍ത്ത ശിവ മനോജ്‌ ലണ്ടനും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത ചുവടുകളുമായി പൂളില്‍ നിന്നുമെത്തിയ ഡോര്‍സെറ്റ് മലയാളി കമ്യൂണിറ്റിയിലെ നര്‍ത്തകര്‍, ഹാസ്യ രസ പ്രധാനങ്ങളായ ഗാനങ്ങളുടെ രംഗാവിഷ്കാരവുമായി കല ഹാംപ്ഷെയറിലെ അംഗങ്ങള്‍ കൂടാതെ ചേതന യുകെ ബൌണ്‍മൌത്തിലെയും ഏഡിന്‍ബറോ ട്യൂണ്‍സിലെയും ഗ്രേസ് മെലോഡിയസിലെയും പതിനഞ്ചില്പരം പ്രമുഖ ഗായികാ ഗായകര്‍ പങ്കെടുത്ത ഗാനമേള അങ്ങനെ ഗ്രേസ് നൈറ്റ് രാഗ-താള-ഭാവ മേളങ്ങളുടെ ഉത്സവമായിരുന്നു. അതിനൂതനമായ ശബ്ദ വെളിച്ച ക്രമീകരണങ്ങളുമായി ബോണി കേംബ്രിഡ്‌ജും അസ്ലം ലണ്ടനും ഗ്രേസ് നൈറ്റില്‍ നിറഞ്ഞു നിന്ന്.

ഉണ്ണികൃഷ്ണന്‍ നായര്‍, നോബിള്‍ മാത്യു, ജയ്സണ്‍ ടോം, ഷിബു തോമസ്‌ താണ്ടാന്‍, മീറ്റോ ജോസഫ്, ജോയ്സന്‍ ജോയ്, ചാണ്ടി ഈരയില്‍, ജയ്സണ്‍ മാത്യു, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.