1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2011

മകള്‍ പതിനാലാം വയസ്സില്‍ അമ്മയായതിനെ തുടര്‍ന്നു 29 കാരനായ പിതാവ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ചന്‍ ആയിരിക്കുന്നു, ഇപ്പോള്‍ മുത്തച്ചനായിരിക്കുന്ന ഷെം ഡേവിസും തന്റെ പതിനാലാം വയസ്സിലാണ് ആദ്യമായ് അച്ഛനായത്. തന്റെ പതിനഞ്ചാം ജന്മദിനത്തിന് ഒരാഴ്ച മുന്‍പാണ് സ്കൂള്‍ വിദ്യാര്‍ഥിയായ ടിയ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരിക്കുന്നത്.

ടിയയുടെ ജനനത്തിനു 3 മാസങ്ങള്‍ക്ക് ശേഷം അവളുടെ അമ്മയുമായ് പിരിഞ്ഞ ഷെം ഡേവിസ് മകള്‍ പതിനാലാം വയസ്സില്‍ പ്രസവിച്ചതിനോടു പ്രതികരിച്ചത് ‘തീര്‍ച്ചയായും ആഹ്ലാദം തരുന്ന കാര്യമാണിത്’ എന്നാണ്. റിയയുടെ പതിനഞ്ചുകാരനായ കൂട്ടുകാരന്‍ ജോര്‍ജ് വില്യംസ് ആണ് കുഞ്ഞിന്റെ പിതാവ്. ജനിച്ചിരിക്കുന്ന കുഞ്ഞിനു ഭാരം കുറവും പോരാത്തതിന് 10 ആഴ്ച മുന്‍പാണ് ജനിച്ചിരിക്കുന്നത് എന്നതിനാലും കുഞ്ഞിപ്പോഴും ഇന്‍ക്ക്യുബേട്ടറിലാണ്. എന്നിരിക്കിലും വൈകാതെ കുഞ്ഞു സുഖം പ്രാപിക്കും എന്ന പ്രതീക്ഷയിലാണ് അവര്‍ .

മുത്തച്ഛന്‍ ആയിരിക്കുന്ന ഷെം ഡേവിസ് ഇപ്പോള്‍ 9 മാസം പ്രായമുള്ള തന്റെ കുഞ്ഞിനൊപ്പം പുതിയ കൂട്ടുകാരി റോബിന്‍ തോമസിന്റെ കൂടെയാണ് താമസിക്കുന്നത്. പതിനാലാം വയസ്സില്‍ മകള്‍ അമ്മയായതിന്റെ ബുദ്ധിമുട്ട് തനിക്കറിയാമെന്നും അവള്‍ ജീവിക്കാന്‍ ഒരുപാടു പ്രയാസപ്പെടുമെന്നും പറയാന്‍ ഈ പിതാവ് മടിക്കുന്നില്ല. പതിനാലാം വയസ്സില്‍ അച്ഛനായ ഞാന്‍ ആ നിലയില്‍ ഒരു പരാജയമായത് കൊണ്ടാണ് ടിയയുടെ അമ്മ, കെല്ലിയുമായ് പിരിയേണ്ടി വന്നതെന്നും ഷെം ഡേവിസ് കൂട്ടിച്ചേര്‍ക്കുന്നു.

കഫെ ജീവനക്കാരിയായ കെല്ലിയ്ക്ക് തന്റെ മകള്‍ ചെയ്തതിനോട് തീരെ താല്പര്യമില്ല, അവര്‍ പറയുന്നത് മകള്‍ താന്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ്. കൂടാതെ അവര്‍ മകളോട് എപ്പോഴും ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കാന്‍ എപ്പോഴും പറയാറും ഉണ്ടായിരുന്നത്രേ.

വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ അച്ഛനും മുത്തച്ഛനുമായ ഷേം ഡേവിസ്‌ ഏറെ താമസിയാതെ മുതുമുത്തച്ഛന്‍ ആകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.